ജീവിതത്തില്‍
ഇന്നോളം പഠിച്ച പാഠങ്ങള്‍ ഒന്നും സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളെ പരിഹരിക്കാന്‍ മതിയാകുന്നില്ല എന്നാണോ?
എങ്കില്‍ ഇനി നിങ്ങള്‍ നേടേണ്ടത് ജീവിതത്തെ കൈകാര്യം ചെയ്യുവാനുള്ള ബിരുദം തന്നെയാണ്.
അതിന്റെ ആദ്യ ചുവടാണ് PSP
ജീവിതത്തെ
വീണ്ടെടുക്കാന്‍ അതിന്‍റെ
പാറ്റേണ്‍
മാറ്റുവാന്‍
ആഗ്രഹിച്ചിട്ടുണ്ടോ?
ശരീരത്തിന്‍റെ – മനസ്സിന്‍റെ – അറിവിന്‍റെ – ബന്ധങ്ങളുടെ – കുടുംബത്തിന്‍റെ -സമ്പത്തിന്‍റെ – ആരോഗ്യം – ജീവിതത്തിലെ മുഖ്യമായ ഏതിന്‍റെയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോക്കോള്‍ (PSP) നിങ്ങള്‍ക്കും പരിശീലിക്കാം.
പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോക്കോള്‍ PSP
എന്താണ് psp? നിങ്ങളുടെ ചിന്ത, പ്രവര്‍ത്തനം, പെരുമാറ്റം, ദിനചര്യകള്‍, ശീലങ്ങള്‍, അനുഭവം തുടങ്ങി നിത്യ ജീവിതത്തിലെ നെഗറ്റീവ് പാറ്റേണ്‍ പാടെ മാറ്റി ഒരു പുതിയ പോസിറ്റീവ് പാറ്റേണ്‍ കൊണ്ട്സ്ഥാ വരാനുള്ള പരിശീലനങ്ങളുടെ ഒരു ഫ്രെയിം വര്‍ക്ക് ആണ് PSP.
ജീവിതത്തില്‍ ഇപ്പോള്‍ നാം പിന്തുടരുന്ന ചില തെറ്റായ പ്രവര്‍ത്തന രീതികളില്‍ നിന്നും വിജയ ജീവിതത്തിനു പാകത്തിലുള്ള പ്രവര്‍ത്തന രീതികളിലേക്ക് ജീവിതത്തെ പരിവര്‍ത്തനം ചെയ്യാനുള്ള ചില നടപടി ക്രമങ്ങള്‍ ആണ് ശൈലീ മാറ്റ സാധന അഥവാ പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോക്കോള്‍.
എന്തിലാണ് ഈ പരിവര്‍ത്തനം കൊണ്ട് വരുന്നത്? ശരീരം, ആരോഗ്യം, മനസ്സ്, അറിവ്, ഊര്‍ജം എന്നിവയുടെ ഉപയോഗ ശീലങ്ങളില്‍ ക്രമീകരണം നടത്തിക്കൊണ്ടാണ് PSP നമ്മില്‍ മാറ്റം കൊണ്ട് വരുന്നത്.
എവിടെയാണ് മാറ്റം വരുത്തുന്നത്? മനസ്സിന്റെ ആറു തലങ്ങളില്‍ മാറ്റം കൊണ്ട് വരുന്നു.
- സത്താ ബോധം : യുക്തി, വീക്ഷണം, ചിന്ത, ഭാവനകള്‍ എന്നിവയില്‍
- ഉപബോധം : യുക്തിയുടെ ഉപയോഗം, സ്മൃതികള്‍, വിശ്വാസങ്ങള്‍, അനുഭവങ്ങള്‍ എന്നിവയില്‍..
- ശിക്ഷിതാവബോധം : വഴക്കത്തിന്റെ ഉപയോഗം, വൈദഗ്ധ്യം, അനുഭൂതികള്‍, ശീലങ്ങള്‍ എന്നിവയില്‍
- സഹജാവ ബോധത്തിന്റെ ഉപയോഗം : അറിവ്, അഭിരുചി, ചോദനകള്‍, വിവേകം എന്നിവയുടെ ഉപയോഗത്തില്‍.
- പ്രകട ബോധം : ശൈലികള്‍, പെരുമാറ്റം, ഏകതാനത, പ്രകടനം എന്നിവയില്‍
- പ്രതിബോധം : പ്രഭാവം, പാരസ്പര്യം, ആവിഷ്കാരങ്ങള്‍, ജീവിതാനുഭവങ്ങള്‍ എന്നിവയില്‍..
എങ്ങനെയാണ് പ്രയോഗം? ശാരീരിക ക്രമീകരണങ്ങള്‍, ആരോഗ്യ ക്രമീകരണങ്ങള്‍, മാനസിക ക്രമീകരണങ്ങള്‍, അറിവിന്‍റെ ക്രമീകരണങ്ങള്‍, പ്രവര്‍ത്തന ക്രമീകരണങ്ങള്‍, പെരുമാറ്റ ക്രമീകരണങ്ങള്‍, ചിന്താ ക്രമീകരണങ്ങള്‍, വൈകാരിക ക്രമീകരണങ്ങള്‍, ഉപബോധ ക്രമീകരണങ്ങള്‍, നിദ്രാ ക്രമീകരണങ്ങള്‍, കാലിക വിലയിരുത്തലുകള്‍, ആലേഖനങ്ങള്‍, അന്വേഷണങ്ങള്‍, വ്യക്തിഗത അഭിമുഖങ്ങള്‍, എന്നിവയിലൂടെയാണ് PSP നമ്മില്‍ മാറ്റം കൊണ്ട് വരുന്നത്.
PSP ക്ക് മൂന്നു ഭാഗങ്ങള്‍ ആണ് ഉള്ളത്.
- പ്രോട്ടോക്കോള്‍ സിസ്റ്റം
നമ്മിലെ പാറ്റേണില്‍ സ്ഥിരമായ മാറ്റം ഉണ്ടാക്കുവാനുള്ള ഒരു പ്രോട്ടോക്കോള്‍ സിസ്റ്റം ആണ് ആദ്യം പഠിക്കേണ്ടത്. ഇത് തികച്ചും പ്രായോഗിക പരിശീലനങ്ങള്‍ ആണ്.
ഉദാ : ഇതിനെ ഒരു മ്യൂസിക് പ്ലെയര്‍ ഡക്കിനോട് ഉപമിക്കാം. അതില്‍ പാട്ടുകൾ store ചെയ്തിട്ടില്ല. എന്നാല്‍ നമുക്ക് വേണ്ടുന്ന ഒരു പാട്ട് രേഖപ്പെടുത്തിയ ഒരു കാസറ്റ് ഈ ഡക്കില്‍ നിക്ഷേപിച്ചാല്‍ ആ പാട്ട് നമുക്ക് കേള്‍ക്കുവാനാകും. - ആപ്ലിക്കേഷന്‍ മോഡ്യൂള്‍.
പ്രോട്ടോക്കോള്‍ സിസ്റ്റത്തില്‍ പ്രയോഗിക്കാനുള്ള നിർദിഷ്ട വിഷയങ്ങളിലെ പരിശീലന നിർദേശങ്ങള്‍ ആണ് മോഡ്യൂള്‍ എന്നത്.
ഉദാ : യേശുദാസിന്‍റെ ഉത്സവഗാനങ്ങള്‍ മാത്രം കേള്‍ക്കുവാന്‍ മ്യൂസിക് പ്ലെയര്‍ ഡക്കില്‍ അതിന്റെ ഒരു കാസറ്റ് നിക്ഷേപിക്കുന്നതു പോലെ ആണ് ഇത്. നമുക്ക് നമ്മുടെ ആരോഗ്യ വ്യവസ്ഥയില്‍ മാറ്റം ഉണ്ടാകണം എങ്കില്‍ പ്രോട്ടോക്കോള്‍ സിസ്റ്റത്തില്‍ ലളിതാരോഗ്യം എന്ന മോഡ്യൂള്‍ ഉപയോഗിക്കാം. നമ്മുടെ ദാമ്പത്യ പ്രശ്നങ്ങള്‍ മറികടക്കാന്‍ പ്രോട്ടോക്കോള്‍ സിസ്റ്റത്തില്‍ ശുഭദാമ്പത്യം എന്ന മോഡ്യൂള്‍ ഉപയോഗിക്കാം. - തിയറിറ്റിക്കല്‍ ഫ്രെയിം വര്‍ക്ക്
ഓണ്‍ ലൈന്‍ ആയി : വര്‍ക്ക്ബുക്കുകള്‍, നിര്‍ദേശങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, സൂം സെഷനുകള്‍, അഭിമുഖങ്ങള്‍, റഫറന്‍സുകള്‍ എന്നിവയിലൂടെയാണ് PSP പ്രയോഗിക്കുന്നത്.
ഓഫ് ലൈന്‍ ആയി : സ്വയം നിരീക്ഷണങ്ങള്‍, ചലനങ്ങള്‍, വസ്തുവസ്തുതാ ബോദ്ധ്യങ്ങള്‍, ബ്രെയിന്‍ ബാലന്‍സിംഗ്, പ്രായോഗിക ജീവിത പരിശീലനങ്ങള്‍.
ആരാണ് പരിശീലിപ്പിക്കുന്നത് ? കേരളത്തിലെ ആദ്യ സുസ്ഥിര ജീവന സമൂഹം ആയ നവഗോത്ര സമൂഹം സംഘടിപ്പിക്കുന്ന ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ് അംഗങ്ങള്‍ ആണ് പരിശീലനം ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുന്നത്.
പരിശീലന പരിപാടിയുടെ പാരമ്പര്യം: മുപ്പതു വര്‍ഷത്തെ നിര്‍ദ്ദിഷ്ട കമ്യൂണിറ്റികളില്‍ പ്രയോഗ പരിചയം. അഞ്ചു വര്‍ഷമായി പൊതു ജനത്തിനായി QLife എന്ന ബ്രാന്‍റിലൂടെ തുറന്നു വച്ചിരിക്കുന്നു. PSP അതിന്റെ ഒരു പരിശീലന രീതി ആണ്.
പഠന തലങ്ങള്‍ : എന്ട്രി ലെവല്‍, ആപ്ലിക്കേഷന്‍ ലെവല്‍, അഡ്വാന്‍സ്ഡ് ലെവല്‍, ഇന്‍റേണ്‍ഷിപ് ലെവല്‍, ട്രെയിനര്‍ ലെവല്‍, ഫെലോഷിപ്പ് ലെവല്‍
PSP യിലൂടെ പാഗല്ഭ്യം നേടാവുന്ന ജീവിത മേഖലകള്‍ : മടിയെ അതിജീവിക്കല്‍, വൈകാരികബുദ്ധി, സന്തോഷം നിലനിര്‍ത്തല്‍, ലളിതാരോഗ്യം, ആഗ്രഹങ്ങളെ സാഫല്യമടയല്‍, (ആകര്‍ഷണനിയമം), ശുഭീകരണം (ഏതു സാഹചര്യത്തെയും ശുഭമാക്കി മാറ്റല്‍), ധീരജീവിതം (ഭയത്തെ അതിജീവിക്കല്‍), നില നില്പിന്റെ അതിജീവന പരിശീലനങ്ങള്‍, ക്രമം, ശുഭദാമ്പത്യം, പ്രകൃതിയുടെ മനസ്സുമായി ഇഴചേരല്‍, കുഞ്ഞുങ്ങളുടെ ശുഭമായ വികാസം, അഹിംസാത്മക സംഭാഷണം, ധ്യാനം, ശുഭസമ്പന്നത, ഹരിത രക്ഷാകര്‍തൃത്വം, സ്വാശ്രയത്വം, താളയുക്തീ ക്രമീകരണം (ബ്രെയിന്‍ ബാലന്‍സിംഗ്), ആത്മനിര്‍ദേശം, ആത്മനിര്‍ദേശത്തിന്‍റെ ഭാഷാശാസ്ത്രം, അറിയല്‍ പ്രക്രിയ (അറിയലിന്‍റെ കൃത്യതയും വ്യക്തതയും) ചയോഗ് തുടങ്ങി പ്രകൃതി മന:ശാസ്ത്രം, സിസ്റ്റമിക് തിങ്കിംഗ് .
എങ്ങനെ പരിശീലിക്കാം : പ്രതിമാസ എന്ട്രി പ്രോഗ്രാമുകളില്‍ നിന്നും പരിശീലനത്തിന്‍റെ ഫ്രെയിം വര്‍ക്ക് പഠിക്കുവാനായി രജിസ്ടര്‍ ചെയ്തു പരിശീലനം നേടാം. ഓണ്‍ലൈന്‍ ആയുള്ള എന്ട്രി കോഴ്സ് കഴിഞ്ഞവര്‍ക്ക് മാത്രമേ ജീവിത വിഷയങ്ങളില്‍ ഉള്ള പരിശീലനം നേടാനാകൂ.
എപ്പോള്‍ തുടങ്ങാം : എല്ലാ മാസവും ആദ്യ വാരം എന്ട്രി ലെവല്‍ ബാച്ച് ആരംഭിക്കും. അതിന്റെ ആമുഖ സെഷനില്‍ സൌജന്യമായി പങ്കെടുക്കുക. കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടതിനു ശേഷം മാത്രം ജോയിന്‍ ചെയ്യുക.
