ആത്മനിർദ്ദേശം
എന്താണ് ആത്മനിർദേശം? ആത്മത്തോട് അല്ലെങ്കിൽ അവനവനോട് നിർദ്ദേശിക്കുന്നതാണ് ആത്മനിർദ്ദേശം എന്ന് ചുരുക്കിപ്പറയാം. അവനവനോട് എന്താണ് നമുക്ക് പറയാനുള്ളത്? അവനവനോട് എന്തിനാണ് നാം പറയുന്നത്? നമ്മുടെ ഉപബോധമാണ് നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തലത്തെ തീരുമാനിക്കുന്നത് എന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. മനസിന്റെ ആന്തരിക തലമാണ് ഉപബോധം എന്ന് സാധാരണ ഭാഷയിൽ പറയാം. അതിനുമകത്ത് അവബോധവും പരിബോധവും ഉണ്ടെന്നുള്ളതാണ് പിന്നീടുള്ള പാഠം. നാം ചിന്തിക്കുന്നത് ബോധതലത്തിൽ നിന്നുകൊണ്ടാണ്. നാം കേൾക്കുന്നതും അറിയുന്നതും പ്രകടിപ്പിക്കുന്നതും ഒക്കെ പ്രകടബോധത്തിന്റെ തലത്തിൽ നിന്നാണ്. പ്രകടബോധത്തിലൂടെ […]

