നിങ്ങളുടെ PSP പരിശീലനം വിജയകരമാകുവാന്‍ ഒന്നോ രണ്ടോ മൂന്നോ തവണ 21 ദിവസത്തെ പരിശീലനം നേടിയാല്‍ മതിയാകില്ല. നാം പഠിച്ചതെല്ലാം നമ്മുടെ സ്ഥിര ശീലങ്ങള്‍ ആകണം. നിങ്ങള്‍ക്ക് പരിശീലനത്തില്‍ സ്ഥിരത വേണം. അതിനു നിരന്തരമായി സാധന ചെയ്യണം. ഒരു നാള്‍ പോലും വിട്ടു പോകാതിരിക്കാനുള്ള ഒരു ഓര്‍മപ്പെടുത്തല്‍ വേണം. ഈ പരിശീലനം നിരന്തരമാക്കുവാന്‍ പാകത്തില്‍ ഒരു പാഷന്‍ ഉണ്ടായിരിക്കണം.
അതിനായി ജെറി സെയ്ന്‍ഫെല്‍ഡ് എന്ന അമേരിക്കന്‍ കൊമേഡിയന്‍ അവതരിപ്പിച്ച ഒരു ലഘു രീതി നമുക്ക് പിന്‍തുടരാവുന്നതാണ്.
അതിനായി നമുക്ക് വേണ്ടത് ഇവയാണ്
- ഒരു കോഴ്സിന്റെ 21 ദിവസങ്ങള്‍3 വീതം 6 ആവൃത്തി (108 ദിവസങ്ങള്‍) മുഴുവനും ഒരുമിച്ചു കാണാവുന്ന ഒറ്റപ്പേജ് കാലന്ദര്‍ ഡൌണ്‍ലോഡ് ചെയ്യുക. [ QlifeCalender.]
- ഈ കാലന്ദര്‍ A3 സൈസില്‍ പ്രിന്റ് എടുത്തു നിങ്ങളുടെ മുറിയില്‍ ഇപ്പോഴും കാണും വിധം ഒട്ടിച്ചു വയ്ക്കുക.
- നിങ്ങള്‍ ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ഒരാള്‍ ആണെങ്കില്‍ അതിന്റെ തന്നെ A5 സൈസിലുള്ള ഒരു പ്രിന്റ് കൂടി എടുത്തു നിങ്ങളുടെ ജേണലിന്റെ ആദ്യ പേജില്‍ ഒരു ഏടായി ഒട്ടിച്ചു വയ്ക്കുക.
- ഇനി വേണ്ടത് ഈ കാലന്ദറുകളില്‍ മാര്‍ക്ക് ചെയ്യുവാനായി ഒരു റെഡ് മാര്‍ക്കര്‍ ആണ്. അതും നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ തന്നെ സൂക്ഷിക്കുക.
- പേനയ്ക്കു ഒരു സ്ഥിര സ്ഥാനം ഉണ്ടാകുന്നത് ആലോചനയില്ലാതെ പേന കൈക്കലാക്കാന്‍ സഹായിക്കും.
- ഇനി ഓരോ ദിവസവും രാവിലെ ഉള്ള സാധനകള്‍ കഴിഞ്ഞാല്‍ ഉടനെ കാലന്ദറില്‍ അന്നത്തെ ദിവസത്തിനു മുകളില്‍ “/” എന്ന് മാര്‍ക്ക് ചെയ്യുക. വൈകുന്നേരത്തെ സാധനകള്‍ കഴിഞ്ഞാല്‍ ഉടനെ ”\” എന്നും മാര്‍ക്ക് ചെയ്യുക.
- അങ്ങനെ നിത്യവും ചെയ്യുക. ഈ പ്രോഗ്രാം കഴിയുന്നതിനു ഒരാഴ്ച മുമ്പായി ഇതേ പേജില്‍ വന്നു അടുത്ത വര്‍ഷത്തെ കാലന്ദര്‍ ഡൌണ്‍ ലോഡ് ചെയ്തു പ്രിന്റ് എടുത്തു വയ്ക്കണം.
- ഈ “/” “\” വരകള്‍ നമ്മുടെ തളരാതെയുള്ള മുന്നോട്ടു പോക്കിന്റെ സൂചനകള്‍ ആണ്. ജീവിജീവിതാവസാനം വരെയും നമ്മെ പൂര്‍ണ ആര്‍ജവത്തോടെ മുന്നോട്ടു കൊണ്ട് പോകുവാന്‍ ഈ പരിശീലനം സഹായിക്കും.
PSP എന്നല്ല, ഇതു പുതിയ ശീലത്തെയും ഈ പരിശീലനത്തിലൂടെ നേടിയെടുക്കാനാകും.
വിജയാശംസകള്‍
