–
ഒരു അനുഭവ സാക്ഷ്യ വീഡിയോ നിര്‍മിക്കാം.
നിങ്ങള്‍ ഇപ്പോള്‍ ഒളിമ്പസ്സിന്റെ ഒരു പരിശീലന പരിപാടിയിലൂടെ കടന്നു വന്നിരിക്കുകയാണല്ലോ? ഇത് നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടു എന്ന് അഭിപ്രായം ഉണ്ടെങ്കില്‍, കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നുന്നുവെങ്കില്‍, നിങ്ങളുടെ ഇത് വരെ ഉള്ള അനുഭവം ഒരു വീഡിയോ ആയി പങ്കിടാമോ?
പരിശീലനം പൂര്ത്തീകരിച്ചില്ലെന്നാണോ? ഇപ്പോള്‍ മനസ്സില്‍ പരിശീലനം ചെയ്തതിന്റെ ശേഷിപ്പുകള്‍ ബാക്കി നില്ക്കുന്നുണ്ടെങ്കില് ഇപ്പോഴും നിങ്ങള്‍ പരിശീലനത്തില്‍ ആണ് എന്നര്‍ത്ഥം. അപ്പോള്‍ പരിശീലിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് പരിശീലനം പൂര്‍ത്തീകരിക്കാതെയും ഈ അനുഭവ വീഡിയോ ചെയ്യാം..
വീഡിയോയില്‍ പറയേണ്ടുന്ന / പറയാവുന്ന കാര്യങ്ങള്‍ ഇവയാണ്.
- നിങ്ങളുടെ പേര്, സ്ഥലം, പ്രായം, തൊഴില്‍ തുടങ്ങിയവ.
- എന്തിനു വേണ്ടിയാണ് നിങ്ങള്‍ ഈ പരിശീലനത്തിനു ജോയിന്‍ ചെയ്തത് എന്ന വിവരം.
- ഇവിടെ നിന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിച്ചത് എന്ന വിവരം.
- പരിശീലനം തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് ആദ്യമേ തോന്നിയത്.
- പരിശീലനം പുരോഗമിച്ചപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയ കാര്യങ്ങള്‍ എന്തെല്ലാം.
- പരിശീലനത്തില്‍ വന്നതിനു ശേഷം നിങ്ങളില്‍ ഇന്നോളം ഉണ്ടായ മാറ്റങ്ങള്‍ (മാറ്റങ്ങള്‍ ഉണ്ടായവ പറഞ്ഞാല്‍ മതി. മാറാത്ത കാര്യങ്ങളെ പറ്റി പറയേണ്ടതില്ല).
- ആശയങ്ങളില്‍ – ബുദ്ധിപരമായി ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍.
- തിരിച്ചറിവില്‍ – ബോധപരമായി തെളിഞ്ഞു വന്ന കാര്യങ്ങള്‍.
- ഓര്‍മയില്‍ ഉണ്ടായ മാറ്റങ്ങള്‍.
- ശീലങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍.
- പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റങ്ങള്‍.
- മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങളിലെ മാറ്റങ്ങള്‍.
- സാമ്പത്തികമായ മാറ്റങ്ങള്‍.
- ബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍.
- ഇനി പരിശീലകരെ പറ്റി നിങ്ങള്‍ക്ക് തോന്നിയ കാര്യങ്ങള്‍.
- കൂടെ പരിശീലിക്കുന്നവരെ പറ്റി തോന്നിയ കാര്യങ്ങള്‍.
- മെന്റര്‍മാരുടെയും സീനിയര്‍ ആയ പഠിതാക്കളുടെയും ഇടപെടല്‍.
- കമ്യൂണിറ്റിക്കൊപ്പം പരിശീലിക്കുമ്പോള്‍ ഉള്ള അനുഭവം.
- PSP കമ്യൂണിറ്റി മീറ്റില്‍ പങ്കെടുക്കുപോള് ഉള്ള അനുഭവം.
- ഒളിമ്പസ് നല്കുന്ന ലൈഫ് ലോങ്ങ് സപ്പോര്‍ട്ട് എന്ന അനുഭവം.
വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
- ഷൂട്ട് ചെയ്യാന്‍ അറിയാവുന്ന ഒരാളെ കൊണ്ട് ചെയ്യിക്കുകയാണ് ഏറ്റവും നന്നാകുക. ആരുമില്ലെങ്കില്‍ മാത്രം സ്വയം ചെയ്യുക.
- മുഖത്തേക്ക് വെളിച്ചം കിട്ടുന്ന, എന്നാല്‍ തലയ്ക്കു പിറകില്‍ നിന്നും വെളിച്ചം വരാത്ത ഒരിടം തെരഞ്ഞെടുക്കുക.
- പശ്ചാത്തലം പ്ലെയിന്‍ ആയതോ ഭംഗി ഉള്ളതോ ആക്കാന്‍ ശ്രദ്ധിക്കുക.
- മൊബൈല്‍ / ക്യാമറ ഒരിടത്ത് ഫിക്സ് ചെയ്യുവാന്‍ ശ്രദ്ധിക്കുക.
- ക്യാമറ നിറുത്തിയല്ല, കിടത്തിയാണ് ഷൂട്ട് ചെയ്യേണ്ടത്. (ചിത്രങ്ങള്‍ നോക്കുക.)
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോയില്‍ എന്നത് പോലെ ഫ്രെയിം സെറ്റ് ചെയ്യുക. സെറ്റ് ചെയ്താല്‍ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ഫ്രെയിമില്‍ തല മുകളില്‍ നിന്നും അല്പം താഴെ വേണം വരുവാന്‍. കണ്ണുകള്‍ ഫ്രെയിമിന്റെ മുകളില്‍ നിന്നും സ്ക്രീനിന്റെ കാല് ഭാഗത്ത് വരണം. (ചിത്രങ്ങള്‍ നോക്കുക.)
- ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് സ്ക്രീനില്‍ മുഖം കാണുന്ന ഭാഗത്ത് ഒന്ന് തൊട്ടു ഫോക്കസ് ശരിയാക്കണം.
- ക്യാമറയുടെ ലെന്‍സില്‍ നോക്കി വേണം സംസാരിക്കാന്‍. സ്ക്രീനില്‍ നോക്കി സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഗുരുവന്ദനം ചെയ്തു നമസ്കാരം പറയുവാന്‍ ശ്രദ്ധിക്കണം.
- പുരികങ്ങള്‍ക്കിടയില്‍ ചൂണ്ടുവിരല്‍ തൊടുന്ന വിധം ആയിരിക്കണം നമസ്കരിക്കേണ്ടത്. സാധാരണ രീതിയില്‍ നെഞ്ചില്‍ കൈ കൂപ്പി പറയാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ചിരിച്ചു കൊണ്ട് സംസാരിക്കുക.
- പുതിയ ആളുകളെ നമ്മുടെ കമ്യൂണിറ്റിയിലേക്ക് ആകര്‍ഷിക്കാനാണ് ഈ സാക്ഷ്യം. അക്കാര്യം മനസ്സില്‍ വച്ച് കൊണ്ട് സംസാരിക്കണം.
- സംസാരിക്കുമ്പോള്‍ തെറ്റുകള്‍ വന്നാല്‍ ഷൂട്ട് നിര്‍ത്താതെ ആ വാചകം മാത്രം ആദ്യം മുതല്‍ പറഞ്ഞു കൊണ്ട് തുടരുക.
- കഴിവതും എല്ലാം ഒറ്റ ഫ്രെയിമില്‍ തന്നെ ചെയ്തു തീര്‍ക്കുക.
- ഷൂട്ട് ചെയ്തു കഴിഞ്ഞാല്‍ വീഡിയോ, ശബ്ദം, വെളിച്ചം, ഫ്രെയിം, ഫോക്കസ് എന്നിവ ശരിയായിട്ടുണ്ടോ എന്ന് പരിശോധിക്കണം.
- വീഡിയോ ഞങ്ങള്‍ എഡിറ്റു ചെയ്തു കൊള്ളാം. നിങ്ങള്‍ എഡിറ്റ് ചെയ്യേണ്ടതില്ല.
- ഫൈനല്‍ ആയ വീഡിയോ വാട്സാപ്പില്‍ ഡോക്യുമെന്റ് ആയി അയക്കുക. വീഡിയോ ആയി അയച്ചാല്‍ റെസല്യൂഷന്‍ കുറഞ്ഞു പോകും.
- യൂട്യൂബില്‍ UNLISTED ആയി പോസ്റ്റ് ചെയ്തു ലിങ്ക് അയച്ചാലും മതി.
- സംശയങ്ങള്‍ എന്തുണ്ടെങ്കിലും വിളിക്കുക.9497628007
