21 ദിവസം കഴിഞ്ഞു. ഇനി?

HESE MATHEW  POSTED ON NOVEMBER 28, 2022   POSTED IN UNCATEGORIZED   NO COMMENTS

ഇന്ന് കൊണ്ട് 21 ദിവസം കോഴ്സ് മെറ്റീരിയൽസ് പൂർത്തിയായി. 14 ദിവസത്തെ PSP ഫ്രെയിംവർക് ട്രെയിനിങ്ങും നീട്ടിവക്കൽ എന്ന ആദ്യ മോഡ്യൂളും. ഇതോടെ മതി എന്നുള്ളവര്‍ക്ക് മതിയാക്കാം. അടുത്ത PSP ലെവലുകള്‍ ചെയ്യാം. PSP OFFLINE ട്രെയിനിങ്ങില്‍ പങ്കെടുക്കാം. ഏതു വഴി ആണെങ്കിലും 108 ദിവസങ്ങള്‍ ഈ ധാരയില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണു ഞങ്ങള്‍ നിര്‍ദേശിക്കുക.

എന്തു കൊണ്ട് 108 ദിവസം?

പരിശീലനം കിട്ടിയ കാര്യങ്ങള്‍ ശരീര ഭാഷയായി മാറ്റം പൂർത്തിയാകണമെങ്കിൽ കുറഞ്ഞത് 108 ദിവസം തുടരണം. Neural pathway സെറ്റ് ചെയ്യാൻ ഇത്രയും സമയം വേണമെന്നാണ് ശാസ്ത്രവും പറയുന്നത്. ഇതിൽ ചില habit change ചെയ്യാനുള്ള repetitions 10000 പ്രാവശ്യം വരെ വേണ്ടിവരുമെന്നും പറയുന്നു. അതിനു ശേഷവും ഇടയ്ക്കു വീണ്ടും ആവർത്തനം ചെയ്യന്നത് നല്ലതായിരിക്കും. എല്ലാവര്‍ക്കും ഒരേ രീതിയിൽ അല്ല മാറ്റം സംഭവിക്കുന്നത്. അതിൽ ഒരാളിന്റെ സഹജമായ താളത്തിനും യുക്തിക്കും അനുസരിച്ചും ശീലങ്ങളുടെ കാലപ്പഴക്കത്തിനും സാഹചര്യങ്ങൾക്കും, സുഹൃത്തുക്കൾക്കും സാരമായ പങ്കുണ്ട്. പാരഡൈം എത്രമാത്രം ആഴത്തിൽ ബാധിച്ചിട്ടുണ്ട് എന്നതും ബാധകമാണ്. ബ്രെയിൻ വൈറ്റ് മാറ്റർ ഫോർമേഷനുള്ള സമയം കൂടിയാണ് ഈ കാലയളവ്. വൈറ്റ് മാറ്റർ എന്നത് ബ്രെയിൻ ന്യൂറൽ കണക്ഷൻസിന്റെ (wiring) ഡെൻസിറ്റിയാണ് കാണിക്കുന്നത്. എത്രയും cross wiring കൂടുതലുണ്ടോ അത്രയും കാര്യക്ഷമത കൂടുതലായിരിക്കും. അതുപോലെ തന്നെ പ്രായം അനുസരിച്ചു neuro-plasticity കുറയാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ചില ന്യൂട്രിഷണൽ സപ്പോർട്ട് ഉണ്ടെങ്കിൽ അതും സാധ്യമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അതുപോലെ തന്നെ ടോക്സിസിറ്റിയും (Food and environment) neuro-plasticity യെ ബാധിക്കും.

അതിനാൽ നമുക്ക് ഏറ്റവും പ്രധാനമായി വേണമെന്ന് കരുതുന്ന പരിവർത്തനങ്ങൾക്കുള്ള പരിശീലങ്ങൾ ഈ കാലയളവ് കഴിഞ്ഞും തുടരാം അപ്പോഴേക്കും അവ നമുക്ക് സുപരിചിതമായിരിക്കും അതിനാൽ വളരെ എളുപ്പം ചെയ്യാൻ പറ്റും. ചിലപ്പോൾ അത് ചെയ്യാതെ തന്നെ ആ അനുഭവത്തെ ഓർമ്മിച്ചു കൊണ്ടും അതിനെ പരിശീലിക്കാവുന്നതാണ്. അതായതു നമ്മുടെ ബോധം അതിൽ തന്നെയായിരിക്കുക.

ഇനി തുടരാൻ

വീണ്ടും ആദ്യദിവസം മുതലുള്ള നിർദേശങ്ങൾ ക്രമത്തിൽ ചെയ്തു കൊണ്ടിരിക്കുക. അതല്ലെങ്കില്‍ രണ്ടും മൂന്നും ലെവലുകള്‍ കൂടി ചെയ്യുക. അത് കഴിഞ്ഞു നിങ്ങള്‍ക്ക് വേണ്ടുന്ന പെഴ്സണല്‍ മോഡ്യൂളുകള്‍ ചെയ്യാം. (വിവരങ്ങള്‍ക്ക് ഞങ്ങളെ വിളിക്കാം.)

എല്ലാം കൂടി 5 21 21x 5 =105 days പിന്നിടണം. അത് കഴിഞ്ഞു മൂന്ന് ദിവസം കൂടെയാകുമ്പോള്‍ 108 പൂർത്തിയാകും. നിങ്ങളുടെ ഇച്ഛാശക്തിയും ഇവിടെ വളരെ പ്രാധാന്യമർഹിക്കുന്നു.

അവസാനമായി പറയാനുള്ളത്, പലർക്കും പരിശീലനങ്ങൾ തുടർച്ചയായി ചെയ്യാൻ അവരുടെ ജീവിത സാഹചര്യങ്ങൾ കാരണം പ്രയാസമായി വരാം. എന്നാൽ അതിൽ വിഷമിക്കാനില്ല. അത് നിങ്ങളുടെ അനിവാര്യമായ സഹചര്യമാണെന്നതിനാൽ അതിനോട് പൊരുത്തപ്പെടുക. അതിനു ശേഷം കഴിയാവുന്ന അളവിൽ ചെയ്തുകൊണ്ടിരിക്കാൻ ശ്രമിക്കുക. ഇടയ്ക്കു അവധിയെടുത്തു ചെയ്യാൻ പറ്റിയാൽ നന്ന്. അവിടെയും ഇച്ഛാശക്തിക്കാണ് പ്രവർത്തിക്കാൻ കഴിയുക. അതിനാൽ വേണ്ട മാറ്റത്തെ വളരെ ശക്തിയായി ആശിക്കുക. പ്രകൃതിയും കൂടെ നിൽക്കും.

ഓര്‍ക്കുക, നിങ്ങള്‍ ഒരിക്കല്‍ ഈ കമ്യൂണിറ്റിയുടെ ഭാഗമായി കഴിഞ്ഞത് കൊണ്ട് എന്നും ഇതിന്റെ ഭാഗമായി ഞങ്ങള്‍ കരുതും. അതിനാല്‍ ലൈഫ് ലോങ്ങ്‌ സപ്പോര്‍ട്ട് ഉറപ്പു നല്‍കുന്നു. എന്നും കമ്യൂണിറ്റിയില്‍ തുടരുക. സ്വാഗതം!!!

Leave a Comment

Your email address will not be published. Required fields are marked *