നമ്മുടെ ജീവിതം സാഫല്യത്തിലേക്കു പോകണമെങ്കിൽ നമുക്ക് അടിസ്ഥാനപരമായി വേണ്ട കാര്യം ഉറപ്പുള്ള വേരുകൾ ഉണ്ടാകണം എന്നതാണ്. ഒരു മഹാ മരം ഇവിടെ നിൽക്കണമെങ്കിൽ അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കണം ബലമായി വേരുറപ്പിക്കപ്പെട്ട ആധാരം ഉണ്ടായിരിക്കണം. നമുക്ക് survive ചെയ്യാൻ പറ്റണം.
എവിടെയാണ് survive ചെയ്യേണ്ടത്? നമ്മുടെ ഭൂമികയിൽ അഥവാ platform ഇൽ. അവിടെ നിലനിൽക്കാൻ പറ്റണം. Q life ന്റെ വായനകളിലൂടെ കടന്നു പോയപ്പോൾ നിങ്ങൾ പഞ്ച ഗുരുത്വം എന്ന് കേട്ടിട്ടുണ്ടാകും. മാതാവിലൂടെ, പിതാവിലൂടെ ജീവകുലത്തിലൂടെ, മണ്ണിലൂടെ, നമ്മിലേക്ക് ഇതെല്ലാം പകർന്നു തരുന്ന ധർമ പദ്ധതിയിലേക്ക് ഒരു കണ്ണിയുണ്ട്. നമുക്കെല്ലാവർക്കു മുന്നിലും അതുണ്ടായിരിക്കും. നമ്മെ ധർമ പദ്ധതിയിലൂടെ ജീവിത ഉദ്ദേശ്യത്തോട് ചേർത്ത് നിർത്തുന്ന കണ്ണിയെ ആണ് ഗുരു എന്ന് പറയുക. ഗുരുവിനോടുള്ള ചേർന്നു നിൽപ്പാണ് ഗുരുത്വം എന്ന് പറയുന്നത്.
ഗുരുത്വത്തിലൂടെ നമുക്ക് ആധാ രമാകുന്ന ആ ഒന്നിനെയാണ് നമ്മൾ ഗുരു എന്ന് വിളിച്ചത്. ഇരുട്ടാണെങ്കിലും വെളിച്ചമാണെങ്കിലും അവിടെ ഉറച്ചു നിൽക്കാൻ പഠിപ്പിക്കലാണ് ഗുരുവിന്റെ പണി. അത് സത്യത്തിൽ പഠിപ്പിക്കലും അല്ല, അവരവരുടെ ധർമത്തിലേക്കു ചേർത്ത് നിർത്തലാണ്. അവരവരുടെ ധർമത്തിലേക്കു ചേർത്ത് നിർത്തുന്ന അവസ്ഥയാണ് ഗുരുത്വം. അങ്ങനെ ഒരു root നമുക്കുണ്ടായിരിക്കണം. നമ്മുടെ വേരുകളോട്, നമ്മുടെ മാതൃ പരമ്പരകളോട്, പിതൃ പരമ്പരകളോട്, ഗുരു പരമ്പരകളോട്, കുല പരമ്പരകളോട്, ഭൂമിയോട് ഒക്കെ നമുക്ക് ഗുരുത്വമുണ്ടാകണം. ഇവയെല്ലാം ചേർന്നതാണ് നമ്മെ നിലനിർത്തുന്ന ബലം അഥവാ force. ഈ ബലം നമ്മുടെ ജീവിതത്തിലുണ്ട്. നമ്മുടെ പരിസരത്തിലുണ്ട്. നമ്മിലുണ്ട്. നമ്മുടെ ശരീരത്തിലുമുണ്ട്. നമ്മുടെ ശരീരത്തിലേക്ക് ഇവ എത്തുമ്പോൾ ഇതിനെ ബലം എന്നല്ല ചൈതന്യം എന്നാണ് വിളിക്കുക. ഈ ചൈതന്യമാണ് നമ്മെ ചലിപ്പിക്കുന്നത്. അതിന്റ ആധാരവും ദിശയും ശുഭകരമാകുമ്പോൾ നാം ജീവിത സാക്ഷത്കാരത്തിലേക്കു ചെന്നെത്തുന്നു.
അതായതു ജീവിത സാക്ഷത്കാരം ഉണ്ടാകുന്നതിലെ പ്രധാന കാര്യം ഗുരുത്വത്തിൽ ഉറച്ച വേരുകൾ ഉണ്ടായിരിക്കണം എന്നതാണ്. അതില്ലാതെ നിങ്ങൾക്ക് എന്ത് വിശ്വാസ വ്യവസ്ഥ ഉണ്ടായിട്ടും കാര്യമില്ല. നിങ്ങൾ വലിയ സമ്പന്നൻ ആണെന്ന വിശ്വാസം നിങ്ങൾക്കുണ്ടെന്നിരിക്കട്ടെ, നിങ്ങളുടെ മുന്നിൽ ഒരുപാട് പണമുണ്ടായിരിക്കും, പക്ഷെ ഗുരുത്വമില്ലെങ്കിൽ നിങ്ങൾക്കിതൊന്നും ഗുണപ്പെടില്ല. നിങ്ങൾക്കിത് ഗുണപ്പെടണമെങ്കിൽ വെറുറച്ചത് കൃത്യമായിരിക്കണം.
ജ്ഞാനം നിങ്ങൾക്കു ഗുണപെടണമെങ്കിൽ root വ്യക്തമായിരിക്കണം. നമ്മുടെ പുരാ ണങ്ങളെല്ലാം തന്നെ നമ്മെ ജീവിത യഥാർഥ്യങ്ങളെ പറ്റി പഠിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. എന്തുകൊണ്ടാണ് മഹാഭാരതത്തിലെ കർണന് പഠിച്ചതൊന്നും ഫലപ്പെടാതെ പോയത്? മൂലാധാരം ശരിയല്ലാത്തതു കൊണ്ടാണ്. കർണന് താൻ നേടിയതൊന്നും അവസാന കാലത്തു ഉപകാരപ്പെടുന്നില്ലല്ലോ. പ്രയോഗത്തിന്റെ കാലത്ത് ഉപകാരപ്പെടുന്നില്ലല്ലോഎന്തുകൊണ്ടാണ്? ഗുരുവിങ്കൽ നിന്നും പിതൃക്കളിൽ നിന്നും ഉള്ള ആധാരം ഇല്ല. ഗുരുത്വംമില്ല. അതെ സമയം നന്മയുടെ പ്രതിരൂപമല്ലേ കർണൻ, കരുണയുടെ പ്രതിരൂപമല്ലേ കർണൻ. ഇവിടെ charity കളൊക്കെ ചെയ്യുന്ന ആളുകൾ മാതൃക ആക്കേണ്ട ആളാണ് കർണൻ അല്ലെ. അത്രെയും വലിയ വ്യക്തിത്വം എന്ത് കൊണ്ടാണ് ഫലപ്പെടാതെ പോയത്? ഒരുപാട് പേര് പ്രകീർത്തിക്കുന്നുണ്ടെങ്കിലും സ്വയം ഉപകാരപ്പെടാതെ പോയത്? ഗുരുത്വംമില്ലാതെ ആയിപോയി
അപ്പോൾ ഗുരുത്വം ഉണ്ടാവുക എന്നതാണ് ആദ്യം ഉണ്ടാവേണ്ടത് ഈ ഗുരുത്വത്തിലായിരിക്കുക എന്നത് തന്നെയാണ് q life പഠനങ്ങളിൽ നമ്മൾ പാലിക്കുന്ന ആദ്യ നിയമങ്ങളിൽ ഒന്ന്.
Transcribed by Dr. Bindu Bhaskar
