ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം

കര്‍മ ദോഷങ്ങള്‍.
നമ്മിലേക്ക്‌ കടന്നു വരുന്ന ഭക്ഷണമോ അനുഭവമോ സംഭവമോ അറിവോ മറ്റൊന്നിന്റെ പ്രേരണയോ സ്വാധീനമോ തുടങ്ങി എന്തും ഊര്‍ജ രൂപങ്ങളാണ്. അതില്‍ നമുക്ക് ശുഭകരമാകുന്നതും അല്ലാത്തതും ഉണ്ടാകും. അവയില്‍ അശുഭകരമായവയെ നമ്മിലൂടെ സ്വീകരിച്ചു കടത്തി വിടുമ്പോഴാണ് നാം ശുദ്ധമായിരിക്കുക.  ഇങ്ങനെ അശുഭ ഊര്‍ജത്തെ കടത്തി വിടുന്നത്  മുടങ്ങിയാല്‍ അത് നമ്മെ രോഗ ദുരിതങ്ങളില്‍ കെട്ടിയിടും.

അത് പോലെ തന്നെ നമ്മുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങളുടെയും വികാരങ്ങളുടെയും  അവശിഷ്ടങ്ങളും വെളിയില്‍ പോകാത്ത ഇടത്തോളം അശുഭ ഊര്‍ജങ്ങള്‍ ആണ്. അതായത് സാധാരണ രീതിയിലുള്ള വിസര്‍ജനങ്ങള്‍ കഴിഞ്ഞു  ഭൌതികമോ പ്രഭാവമോ ചിന്തയോ തുടങ്ങി എന്ത് തന്നെ നമ്മില്‍ അവശേഷിച്ചാലും അവ അശുഭ  ഊര്‍ജ രൂപങ്ങള്‍ ആയി നമ്മില്‍ പല സ്വാധീനങ്ങള്‍ ചെലുത്തും. മറ്റുള്ളവരുടെ ധര്‍മങ്ങള്‍ അനുചിതമായി ഏറ്റെടുത്താലും ഇതേ സ്വാധീനം നമ്മില്‍ ഉണ്ടാകും. ഇവയെല്ലാണ് കര്‍മ ദോഷങ്ങള്‍.

ഊര്‍ജ സംചാലനം
കര്‍മ ദോഷങ്ങള്‍ തീര്‍ക്കുവാന്‍ ഉള്ള ഏറ്റവും ഭൌതികമായ മാര്‍ഗം എന്നത് ഊര്‍ജ സംചാലനമാണ്. ധനം ഊര്‍ജമാണ്. പണം ഊര്‍ജത്തിന്റെ ദൃശ്യവും കൈകാര്യ പരവും ആയ ഭൌതിക രൂപമാണ്. പണത്തെ ശുഭകരമായ രീതിയില്‍ നമുക്കല്ലാതെ ചെലവഴിക്കുന്നതാണ് കര്‍മ ദോഷങ്ങള്‍ തീര്‍ക്കുവാനുള്ള ഏറ്റവും ശക്തവും എന്നാല്‍ ലളിതവും ആയ മാര്‍ഗം.

നിത്യേന നമ്മള്‍ കൈകാര്യം ചെയ്യുന്ന ധനത്തിന്റെ ഒരു സൂക്ഷ്മഭാഗം ദാനത്തിനായി സങ്കല്പിച്ചു നീക്കി വയ്ക്കുക. നമ്മില്‍ ഉള്ള എല്ലാ അശുഭ ഊര്‍ജങ്ങളേയും സങ്കല്പിച്ച്  ഒരു ചെറുതുകയായി ദാനത്തിനുള്ള പേടകത്തില്‍ നിക്ഷേപിക്കുക. ധനം ആ പേടകത്തിലേക്ക് കടക്കുന്നതോട് കൂടി അത് പ്രകൃതിയിലേക്കുള്ള ഊര്‍ജമായി, ശുഭമായി. പിന്നെ അതിനെ നാം തിരികെ എടുക്കരുത്.

ശുഭ ധന പേടകം എന്താണ്?
ഊര്‍ജ സംചാലനത്തിനായുള്ള  രൂപയോ നാണയമോ നിത്യവും ഇട്ടു വയ്ക്കാന്‍ പാകത്തില്‍ ഒരു ഭംഗിയുള്ള പേടകമോ പെഴ്സോ ആണിത്. അതിനായി പുതിയതൊന്നു വാങ്ങാതെ  പഴയ ഒരു സംവിധാനം ഉപയോഗിക്കുന്നതാണ് പാരിസ്ഥിതികമായ ശരി. ക്യൂലൈഫ് :: ചയോഗ സാധന ചെയ്യുന്നവര്‍ ഏവരും ഈ സാധനയും കൂടെ കൊണ്ട് പോകേണ്ടതുണ്ട്.

ശുഭ ധന പേടകം എങ്ങനെ ഉപയോഗിക്കണം?
നമ്മിലെ ഓരോ ദിവസത്തേയും ഊര്‍ജ ശിഷ്ടത്തെ ധനരൂപത്തില്‍ സംചാലനം ചെയ്യാനുള്ള സംവിധാനം ആണിത്. ആദ്യ ദിനം ഒരു നൂറു രൂപയും പിന്നീടുള്ള ദിനങ്ങളില്‍ അവനവനു കഴിയുന്നത്‌ പോലെ കൂടുതലോ കുറവോ ആയ ഒരു തുക അതില്‍  പ്രതിജ്ഞയുടെ / പ്രാര്‍ത്ഥനയുടെ തൊട്ടു മുന്നായി നിക്ഷേപിക്കണം. നിക്ഷേപിക്കുന്നതിന് മുമ്പായി തന്നില്‍ അധികമായ ഊര്‍ജമെല്ലാം തന്നെയും കടന്നു പോകുന്നതായി സങ്കല്‍പിക്കണം. 

ശുഭ ധന പേടകം ഉപയോഗിക്കേണ്ടത് എത്ര കാലം?
ജീവിതാന്ത്യം വരെ ഈ സംചാലനം തുടരുന്നത് നന്നാകും. ഓരോ മാസവും അതിലെ തുക തന്റേതല്ലാത്ത ഒരു  ശുഭ കാര്യത്തിനു വേണ്ടി മാറ്റി വയ്ക്കണം. ആ തുക സ്വയം വിനിയോഗം ചെയ്യരുത്. കൈ മാറുകയേ ആകാവൂ.

ശുഭ ധന പേടകംഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം?

  • തുക നിക്ഷേപിക്കുന്നത് ഒരു ദിവസവും മുടക്കാതെ ഇരിക്കുക.
  • നന്മയ്ക്കായി ഊര്‍ജം സംചാലനം ചെയ്യണം എന്ന് തോന്നുമ്പോള്‍ ഒക്കെ ഈ പേടകത്തില്‍ പണം നിക്ഷേപിക്കാം.
  • നന്മയ്ക്ക് എന്ന് കരുതി നാം കൈമാറുന്ന പണം അവരെന്തു ചെയ്താലും അതില്‍ ചോദ്യം ചെയ്യാനോ വ്യാകുലപ്പെടാനോ പോകാതിരിക്കുക. അത് കര്‍മ ദോഷങ്ങളെ തിരിച്ചു ക്ഷണിക്കലാകും.
  • ഈ തുക ആര്‍ക്കു കൈമാറുന്നു എന്നും ഏതു ജീവ കാരുണ്യത്തിനു ഉപയോഗിക്കുന്നു എന്നും മറ്റാരോടും പറയാതിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്..

ഇനി നമുക്ക് നമ്മിലെ  കര്‍മ ദോഷങ്ങളെ നീക്കം ചെയ്യാന്‍ തുടങ്ങാം.

 

2 thoughts on “ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം”

  1. വി.ആർ രാജമോഹൻ

    ശുഭ ധനപേടകം സംഘടിപ്പിക്കുന്നതിനായി വീട്ടിലുള്ള പഴയ സംവിധാനങ്ങളെ ഓരോന്നായി പരിശോധിച്ചു. യഥാർത്ഥ കാര്യം നടക്കാൻ അവയൊന്നും തന്നെ പര്യാപ്തമല്ല എന്നാണ് മനസ്സിലായത്. ചില പഴയ പ്ളാസ്റ്റിക് പാത്രങ്ങൾ പരതി നോക്കി. ഒരു ഹാർഡ് ബോർഡ് പെട്ടിയും പറ്റുമോയെന്ന് ആലോചിച്ചു. അത് ദീർഘകാലം നിലനിൽക്കില്ല എന്ന് മനസ്സിലായി. തന്നെയുമല്ല, വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ഇത് എന്താണ് എന്ന് തീർത്തും മനസ്സിലാകാതിരുന്നാൽ ചിലപ്പോൾ അബദ്ധങ്ങൾ സംഭവിക്കാനിടയുണ്ട്. അങ്ങനെയിരിക്കെ കടയിൽ ആകർഷകമായ ഒരു സംവിധാനം കാണാനിടയായി. നിർദേശങ്ങൾക്ക് വിരുദ്ധമാണെങ്കിലും അത് വാങ്ങി കാര്യം നടത്തുന്നതാണ് അഭികാമ്യം എന്ന് തോന്നി. എന്നിരുന്നാലും യാത്രകളിൽ അത് കൊണ്ട് നടക്കുന്നത് ചിലയിടങ്ങളിലെങ്കിലും അപ്രായോഗികമാകാൻ ഇടയുണ്ട് എന്ന ബോധ്യമുണ്ട്. ആ ദിവസങ്ങളിൽ ചില ബദൽ സംവിധാനമൊരുക്കി ഇതിലേക്ക് വക കൊള്ളിക്കാൻ കഴിയും എന്നാണ് വിശ്വാസം.

Leave a Comment

Your email address will not be published. Required fields are marked *