PSP കോഴ്സ് ചെയ്യാന്‍ രണ്ടു വാട്സാപ് ഗ്രൂപ്പുകളില്‍ നിങ്ങള്‍ ഭാഗമാകേണ്ടതുണ്ട്
- POSTING GROUP : കോഴ്സില്‍ ജോയിന്‍ ചെയ്‌താല്‍ ഞങ്ങള്‍ നിങ്ങളെ ഈ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതാണ്. ഈ ഗ്രൂപ്പില്‍ ആണ് നിങ്ങള്‍ക്കുള്ള ദിവസവും ഉള്ള നിര്‍ദേശങ്ങള്‍ ലഭിക്കുക. നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പോസ്റ്റുകള്‍ക്കിടെ മുങ്ങി പോകാതിരിക്കാന്‍ ഈ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കിയിട്ടുണ്ട്.
- COMMUNITY GROUP : നിങ്ങളുടെ അസൈന്മെന്റുകളും സംശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചകളും മറ്റും പോസ്റ്റ് ചെയ്യാവുന്നത് കമ്യൂണിറ്റി ഗ്രൂപ്പില്‍ ആണ്. അതിലേക്കുള്ള ലിങ്ക് പോസ്റ്റിംഗ് ഗ്രൂപ്പിന്റെ ഡിസ്ക്രിപ്ഷനില്‍ ലഭ്യമാണ്. അവിടെ ക്ലിക്ക് ചെയ്തു കമ്യൂണിറ്റി ഗ്രൂപ്പില്‍ നിങ്ങള്‍ സ്വയം എത്തുകയാണ് വേണ്ടത്. കമ്യൂണിറ്റി ഗ്രൂപ്പില്‍ എത്തിയാല്‍ അടുത്ത പടിയായി അവിടെ ഒന്ന് സ്വയം പരിചയപ്പെടുത്തുക.
അതിനാല്‍ കമ്യൂണിറ്റി ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്തു പരിചയപ്പെടുത്തുക.

നിർദ്ദേശപ്രകാരം കമ്യൂണിറ്റി ഗ്രൂപ്പിൽ കോഴ്സിന് വേണ്ടി സംഘടിപ്പിച്ച സാധനങ്ങൾ നിരത്തിെ വെച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെ ചെയ്യുകയുണ്ടായി. അതിൽ അൾത്താരയിൽ സൂക്ഷിക്കേണ്ടതായ കല്ല് ഉൾപ്പെടുത്തുവാൻ വിട്ടുപോയി. ഈ കല്ല് പ്രത്യേകമായി എടുത്ത് ഗ്രൂപ്പിൽ മറ്റൊരു ഫോട്ടോ ഇട്ടു.
ഈ കല്ല് വ്യക്തിപരമായി ഇഷ്ടം ഉള്ള ഒന്നാണ് . കഴിഞ്ഞ മാസം നടത്തിയ നേപ്പാൾ യാത്രയിൽ അവിടത്തെ ചിത്വാൻ വന്യജീവി പാർക്കിനുള്ളിലെ തൂക്ക് പാലത്തിനടുത്ത് കണ്ട രണ്ട് കല്ലുകൾ പെറുക്കി എടുത്ത് പാൻ്റ്സ് പോക്കറ്റിൽ സൂക്ഷിച്ചതാണ്. ഒരു കറുത്തതും ഒരു വെളുത്തതും. ഇതിൽ വെളുത്തത് ഗോരഖ്പൂർ വിമാനത്താവളത്തിൽ cisf കാർ പിടിച്ച് വെച്ചു. കറുത്തത് കൊണ്ടുപോകാൻ അനുവദിച്ചു. അത് ഇത്തരമൊരു കോഴ്സിൻ്റെ ഭാഗമായി മാറുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. ഇതിനെ ഒളിമ്പസ് മുന്നോട്ട് വെക്കുന്ന പെൻ്റാക്കു ആയി മനസ്സിലാക്കുന്നു.
ആദ്യം ചിത്രം എടുത്തപ്പോൾ ആ കല്ലിനെ ഉൾപ്പെടുത്താൻ വിട്ട് പോയതിനാലാണ് ഈ ഒരു വിശദീകരണം വേണ്ടി വന്നത്. അതും ഒരു മുൻ നിശ്ചയം പോലെ അനുഭവപ്പെടുന്നു.