നമസ്കാരം,
ക്യൂലൈഫിന്റെ ഏഴു ദിവസത്തെ പരിശീലന പരിപാടിയിലേക്ക് വന്നെത്തിയ എല്ലാവര്ക്കും നമസ്കാരം. നിങ്ങളില്‍ മിക്കവരും പരിചയപ്പെടുത്തി കഴിഞ്ഞു, ഞങ്ങള്ഒൂന്ന് പരിചയപ്പെടുത്തുകയാണ്. ഇത് സന്തോഷ് ഒളിമ്പസ് & പൊന്നി ഒളിമ്പാ, പാലക്കാട് ജില്ലയിലെ തത്തമംഗലത്ത്, നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലത്തിലാണ് താമസിക്കുന്നത്. ഗ്രീന്ക്രോകസ് ഫൌണ്ടേഷന് സെന്റെര് ഫോര്‍ ഡീപ് ഇക്കൊളജി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്മാിര് ആണ്.
നമ്മുടെ പല വീഡിയോകളില്‍ ആയി നവഗോത്ര സമൂഹം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നവഗോത്ര സമൂഹമാണ്, ഈ ഗുരുകുലവും ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നടത്തുന്നത്. നവഗോത്ര സമൂഹമെന്നത് ഏഷ്യയിലെ ഒരേ ഒരു ഡീപ് ഇക്കോളജിക്കള്‍ ഫെല്ലോഷിപ്പ് ആണ്. അതായത്, പ്രകൃതി തത്വശാസ്ത്രം, പ്രകൃതി മനഃശാസ്ത്രം, പ്രകൃതി ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള പഠനങ്ങളും, അവയുടെ ജീവിതത്തിലുള്ള പ്രയോഗങ്ങളും നടത്തി വരുന്ന ഒരു അന്വേഷക കൂട്ടായ്മയാണിത്. നാം നടത്തി വരുന്ന ഗ്രീന്ക്രോ സ് ഇക്കോവില്ലേജ് എന്ന പദ്ധതിയുടെ ധനശേഖരണാര്ത്ഥതമാണ് ക്യൂലൈഫ് എന്ന പരിപാടിയുമായി നിങ്ങള്‍ക്ക് മുന്നില്‍ നില്ക്കു ന്നത്.
കഴിഞ്ഞ ഇരുപത്തഞ്ചോളം വര്ഷണങ്ങളായിട്ടു നമ്മുടെ ഗുരുകുലത്തില്‍ വന്നു ചേരുന്ന പഠിതാക്കള്ക്കും്, ഗുരുകുലത്തിലെ അന്തേവാസികള്‍ക്കും അവരുടെ ജീവിതത്തിന്റെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കുവാനായി പ്രകൃതി മനഃശാസ്ത്രത്തില്‍ ഊന്നിക്കൊണ്ട് നാം ചിട്ടപ്പെടുത്തിയ പരിശീലനങ്ങളുടെ ജനകീയ പതിപ്പാണ് ക്യൂലൈഫ്. ക്യൂലൈഫില് തന്നെ ചയോഗ സാധന, കോര്ടെപകാര്വ് (Corte Carve) തുടങ്ങിയ വ്യത്യസ്ത ഉപമേഖലകളും ഉണ്ട്. കഴിഞ്ഞ മൂന്നു വര്ഷലമായിട്ടു കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് ഏകദിന പരിപാടികളും ത്രിദിന പരിപാടികളും ആയിട്ട് ക്യൂലൈഫ് പരിശീലനങ്ങള്‍ നടത്തി വരുന്നു.
സൈദ്ധാന്തികമായി വളരെ ആഴത്തില്‍ പോകുന്ന ക്ലാസ്സുകളായിരുന്നു തുടക്കത്തില്‍ എങ്കിലും പിന്നീടു അത് കൂടുതല്‍ പ്രായോഗികതയിലേക്ക് മാത്രം ഊന്നിക്കൊണ്ടുള്ള പരിപാടിയായി മാറി. അതു കൊണ്ടു തന്നെ ഈ പരിപാടിയും പ്രയോഗത്തില്‍ ഊന്നിക്കൊണ്ടുള്ള, നിങ്ങളുടെ ജീവിത അനുഭവങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഒരു പരിപാടിയാണ്. അതില്‍, സൈദ്ധാന്തിക വ്യാഖ്യാനങ്ങള്ക്കുി വേണ്ടി ഒരു സമയം നാം കണ്ടെത്തുന്നില്ല. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് സംശയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ നിങ്ങള്‍ ഫലം കണ്ടെത്തിയതിനു ശേഷം അവയുടെ സൈദ്ധാന്തികതയെക്കുറിച്ചു അന്വേഷിക്കുന്നതായിരിക്കും ഉചിതം.
ഈ പ്രായോഗിക പരിശീലനത്തില്‍ ഒട്ടേറെ മുറകള്‍ നാമുപയോഗിക്കുന്നുണ്ടെങ്കിലും അതില്‍ ഏറ്റവും ലളിതമായ ഒരു അദ്ധ്യയന രീതി ഞങ്ങള്‍ക്ക് കാണിച്ചു തന്നതും ഇതിനെ സാങ്കേതികമായി നിര്ദേംശങ്ങള് നല്കിങ പിന്തുണയ്ക്കുന്നതും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ട്രെയിനിംഗ് സ്ഥാപനമായ GeniusTrainers®ന്റെ സ്ഥാപകന്‍ ശ്രീ സുബിന് ആണ്. ‘സ്വാദ്ധ്യായ’ എന്ന ഓണ്ലൈനന് ട്രെയിനിംഗ് പരിപാടിയിലൂടെ കേരളത്തില്‍ തിരയിളക്കമുണ്ടാക്കിയ GeniusTrainers® നു ഞങ്ങളുടെ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.
എന്താണ്ഈ കോഴ്സ് നടത്തുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്
ഈ കോഴ്സ് കഴിഞ്ഞ ഒരു ദശകമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഞങ്ങള്‍ സൌജന്യമായി നടത്തി വന്നിരുന്ന ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെ ഓണ്‍ലൈTന് തുടര്‍ച്ച യാണ്. ഇപ്പോള്ഈഓണ്ലൈന് പേയ്കോയയഴ്സ് നടത്തുന്നതില്‍ നിന്നും ഞങ്ങള്‍ ഉദ്ദേശിക്കുന്നത്നവഗോത്ര ഗുരുകുലത്തിന്റെ പ്രവര്ത്തളനങ്ങള്ക്കു ള്ള ഫണ്ട് ഉയര്ത്തു ക എന്നതാണ്. കൂടാതെഇക്കോ സ്പിരിച്ച്വാലിറ്റി, ഇക്കോസൈക്കോളജി, ഇക്കോബയോളജി തുടങ്ങിയ പ്രകൃതി കേന്ദ്രിത വിഷയങ്ങളില്‍ താല്പര്യം ഉള്ളവരെപരിശീലിപ്പിക്കുക വഴി സുസ്ഥിര ജീവന തല്പുരരായ ഒരുലോക ബന്ധു സമൂഹത്തെ വാര്ത്തെ ടുക്കുകഎന്നതും ഉപലക്ഷ്യമാണ്. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം കുറച്ചു പേരെങ്കിലും ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെയോ ഇക്കോ വില്ലേജിന്റെയോ ഭാഗമാകും എന്ന പ്രത്യാശയും ഞങ്ങള്ക്കുകണ്ട്.
എന്താണ് ക്യൂലൈഫ്?
അടുത്തതായി ക്യൂലൈഫ് എന്താണെന്നു ചെറുതായി വിശദീകരിക്കാം. ക്യൂലൈഫ് എന്നത് ക്വാണ്ടം ലൈഫ് എന്നതിന്റെ ചുരുക്ക പേരാണ്. നമ്മള് പ്രകൃതിയുടെ അകത്താണ് ജീവിക്കുന്നത്. പ്രകൃതിയുടെ അകത്തു ജീവിക്കുമ്പോള്‍ നാമും പ്രകൃതിയാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടവും പ്രകൃതിയുടെ നിയമങ്ങള്ക്ക നുസരിച്ചാണ് മുന്പോൃട്ടു നീങ്ങുന്നത്. നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗവും നമ്മുടെ ജീവിതത്തിന്റെവ ഓരോ ഭാഗവും ശരീരത്തിന്റെെ വെളിയിലുള്ള ഓരോ ഭാഗവും പ്രകൃതിയുടെ തന്നെ ഭാഗങ്ങള്‍ ആണ്. പ്രകൃതിയുടെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന സമയത്ത് നമ്മുടെ ജീവിതം ഏറ്റവും ഈസിയായി മുന്പോിട്ടു പോകും. പ്രകൃതിയുടെ നിയമങ്ങള്‍ക്കു എതിരെ ജീവിക്കുന്ന സമയത്ത് എപ്പോഴും പ്രശ്നങ്ങള്‍ നമ്മെ തേടിയെത്തും. പ്രകൃതി നിയമങ്ങളെ പാലിച്ചു കൊണ്ട് ജീവിക്കുക എന്നതാണ് ക്യൂലൈഫ് നിങ്ങള്ക്ക്പ കര്‍ന്നു തരുന്നത്. പ്രകൃതി നിയമങ്ങളെ പാലിക്കണമെങ്കില്‍ നമ്മള് പ്രകൃതി നിയമങ്ങളെ ആദ്യം അറിയണം. സഹജമായി പ്രകൃതി നിയമങ്ങളെ അറിയാന്‍ നമുക്കൊരു വഴിയുണ്ടായിരുന്നെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ നമ്മള് അതില്‍ നിന്നും വളരെ ദൂരെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്നും ചില തിരിച്ചറിവുകളിലൂടെ പ്രകൃതി നിയമങ്ങള്‍ക്കു അനുസരിച്ചു ഒരു ജീവിത ശൈലി ചിട്ടപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് ക്യൂലൈഫിന്റെ അടിസ്ഥാനപരമായിട്ടുള്ള രീതി.
നമ്മളില്‍ എല്ലാവരും തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടിയവരും ലോകത്തെ മിക്കവാറും കാര്യങ്ങളെക്കുറിച്ചു വായിച്ചും കേട്ടും അറിവുള്ളവരുമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെ കുറിച്ചും ധാരാളം അറിയുന്നു എന്ന് നാം കരുതുമ്പോഴും, ഇവയെല്ലാം തന്നെ ബുദ്ധിയുടെ വ്യാപാരമായിട്ടാണ് നിലകൊള്ളുന്നത്. അത് ശരീരത്തിന്റെ ഭാഷയാകാതെ നമുക്ക് പ്രകൃതിയെയോ, പ്രകൃതി നിയമങ്ങളെയോ, ജീവിതത്തെയോ, നമ്മളെ തന്നെയോ മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ക്യൂലൈഫിന്റെ പഠന പരിപാടിയില്‍ പ്രധാനമായിട്ടും ഫോക്കസ് ചെയ്യുന്നത് അനുഭവങ്ങള്‍ ഉണ്ടാവുക എന്നതിനാണ്. ഉപബോധത്തിനു കൃത്യമായ അനുഭവങ്ങള്‍ നല്കിതക്കൊണ്ട് ഉപബോധത്തിന്റെ ശീലമായി മാറ്റിയെടുക്കുക എന്നതാണ്. അതിനായി നമ്മളിവിടെ കുറെയേറെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പകര്‍ന്നു തരുന്നുണ്ട്. ആ പകര്‍ന്നു തരുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ പരിശീലിക്കണം. പരിശീലിക്കാതെ ഇത് കേട്ടതുകൊണ്ടു യാതൊരു ഫലവും ഇല്ല. പരിശീലിക്കുക എന്നുവച്ചാല്‍, നിങ്ങള്‍ക്ക് നല്കു്ന്ന നിബന്ധനകള്‍ എന്തു തന്നെയാണെങ്കിലും, അതെത്ര ബാലിശമായിക്കൊള്ളട്ടെ, നാടന്‍ രീതിയില്‍ പറഞ്ഞാല്‍, എത്ര പൊട്ടത്തരമായി കൊള്ളട്ടെ അതെല്ലാം തന്നെ അതേപടി നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, അതേ പടി നിങ്ങള്‍ പരിശീലിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഫലം നല്കുംക. നിങ്ങള്‍ എത്ര ശതമാനം പരിശീലിക്കുന്നുവോ അതിനു ആനുപാതികമായിരിക്കും ഫലം എന്നത്.
ഈ പരിശീലനങ്ങളിലൂടെ നാം ലക്ഷ്യമാക്കുന്നത് നമ്മിലെ അടിസ്ഥാന വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രായോഗിക രീതികള്‍ നമ്മുടെ ശരീരത്തിന്റെ ഭാഷയാവുക എന്നതാണ്. നമ്മള് ഈ നടത്തുന്ന പരിപാടി ഏഴു ദിവസത്തേക്ക് ആണെങ്കിലും നിങ്ങളുടെ ഉള്ളില്‍ ബ്രയിന്‍ പാറ്റേണില്‍ (Brain Pattern) മാറ്റമുണ്ടാകണമെങ്കില്‍, ന്യൂറല്‍ പാത് വേ (Neural Pathway) രൂപീകൃതം ആകണമെങ്കില്‍ ഇരുപത്തൊന്നു ദിവസം ഈ രീതി പരിശീലിക്കണം. ഇവിടെ തരുന്ന ഏഴു ദിവസത്തെ പരിശീലനം എന്നത് ഒരു മോഡല്‍ ആണ്. ഈ മോഡല്‍ നിങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞാല്‍ ആ ബോധ്യത്തിലൂടെ നിങ്ങള്‍ ഇരുപത്തൊന്നു ദിവസത്തിലധികം യാത്ര ചെയ്യുകയാണ് വേണ്ടത്. അപ്പോള്‍ അത് നിങ്ങളുടെ ശീലമാകും. അതുകഴിഞ്ഞ് വീണ്ടും നിങ്ങള്‍ ചെയ്യാതിരിക്കുകയാണെങ്കില്‍ പതിയെ പതിയെ ഈ ശീലം നിങ്ങളെ വിട്ടുപോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇരുപത്തൊന്നു ദിവസം കഴിഞ്ഞാലും ഇത് തുടര്‍ന്ന് പരിശീലിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടത്. അതിനായി നിങ്ങള്‍ ഓരോരുത്തരും സജ്ജമാകേണ്ടതുണ്ട്. അതിനായി ക്യൂലൈഫിന്റെ പരിശീലന വഴിയിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.
നിര്ബുന്ധമായും ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍.
1. വിശ്വാസം. ഈ പരിശീലനത്തിലൂടെ കടന്നു പോയാല്‍ “അത് ലഭ്യമാകും” എന്ന വിശ്വാസം. “അത് ലഭ്യമാവുക” എന്നത് നിങ്ങളുടെ വിശ്വാസമായിരുന്നാല് മാത്രമേ അത് പ്രവര്ത്തിശക്കുകയുള്ളൂ. ഇതിനെ കുറിച്ചു, ഇത് മതിയോ?, ഇങ്ങനെ തന്നെ ആണോ? എന്നൊക്കെ സംശയിക്കാന്‍ ഒരുങ്ങിയാല്‍ നിങ്ങള്‍ക്ക് അതിന്റെ ഫലം കിട്ടില്ല. നിങ്ങള്‍ വിശ്വസിച്ചു പരിശീലിച്ചാല്‍ ഫലം കിട്ടും.
2. സംവേദ്യത (Susceptibility). നിര്ദേിശങ്ങള്‍ പാലിക്കാനുള്ള വിധേയത്വം, സ്വീകാര്യത ഉണ്ടാവുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത് . നിര്ദേരശങ്ങള്‍ ലഭിക്കുമ്പോള്‍ അതങ്ങനെ തന്നെ ചെയ്യാന്‍ പറഞ്ഞു എന്നുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ ചെയ്യുകഎന്നതാണ്. അതിനെ അതേപടി അങ്ങനെ തന്നെ സ്വീകരിക്കുക, ചെയ്യുക.
3. സമയപാലനം. രാവിലെ എഴുന്നേറ്റ ഉടനെ, ഉറക്കത്തില്‍ നിന്ന് ഉണര്‍വി ലേക്ക് മാറുന്ന അവസ്ഥയില്‍, ഉയര്ന്നി ഊര്ജ്ജാടവസ്ഥയില്, അതായത് ആദ്യത്തെ അര മണിക്കൂറിനുള്ളില്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍ പരിശീലിക്കണം. വൈകീട്ടു ഉറക്കത്തിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പും. ഈ രണ്ടു സമയവും വളരെ പ്രധാനപ്പെട്ടതാണ്. ആ സമയത്ത് വേണം നിങ്ങള്‍ പരിശീലിക്കാന്‍. ഇതിനിടയിലുള്ള സമയങ്ങളില്‍ നിങ്ങളുടെ സാധാരണ ജീവിത വ്യാപാരങ്ങള്‍ ചെയ്തു തീര്ക്കാ വുന്നതാണ്.
അങ്ങനെ വിശ്വാസം, സംവേദ്യത, സമയപാലനം എന്നീ മൂന്നു കാര്യങ്ങളും നിങ്ങള്‍ നിര്ബാന്ധമായും പാലിക്കേണ്ടതുണ്ട്.
ധ്യാനം
ധ്യാന സമയങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ആക്കിയതിന് ശേഷം വേണം ഹെഡ് ഫോണ്‍ ഉപയോഗിക്കാന്‍. ഫ്ലൈറ്റ് മോഡില്‍ ആക്കാതെ ഉപയോഗിക്കുന്ന സമയത്ത് റേഡിയേഷന് നേരിട്ട് നമ്മുടെ ശരീരത്തിലേക്ക് എത്തുകയാണ് ചെയ്യുക. അതുകൊണ്ട് ഫ്ലൈറ്റ് മോഡില്‍ ആക്കിയതിന് ശേഷം വേണം അത് ചെയ്യാന്‍. ധ്യാന സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏതും, അതായത് ഇലക്ട്രോണിക് വാച്ചുകള്‍, മൊബൈല്‍ ഫോണ്‍, മ്യൂസിക് പ്ലെയറുകള്‍ എന്നിവ പോലും ദൂരെ വേണം വയ്ക്കാന്‍. ഹെഡ് ഫോണ്‍ മാത്രമേ ചെവിയില്‍ ഉണ്ടാകാവൂ.
ഇവിടെ ധ്യാനം എന്ന് പറയുന്നത്, യഥാര്‍ത്ഥ ത്തില്‍ ധ്യാന പ്രക്രിയയല്ല, സംഗീതാത്മക പശ്ചാത്തലവും അതിന്റെ കൂടെ ഉപബോധത്തിന് നല്കുന്ന നിര്‍ദേ ശങ്ങളും ആണ്. അതായത് നിര്ദേ്ശങ്ങള്‍ നല്കി ക്കൊണ്ട്, ട്രാന്‍സില്‍ അഥവാ മോഹനിദ്രയില്‍ നിര്‍ത്തി ക്കൊണ്ട് നിങ്ങളെ ഒരു പ്രോസസ്സിലൂടെ കടത്തിവിടുന്ന പരിപാടിയാണ്. നമുക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് ധ്യാനം എന്ന് പറയുന്നത്.
ഘടന
പിന്നെ, വളരെ ചിട്ടപ്പെടുത്തിയാണ് (structured) ഇതിന്റെ വര്ക്ക്ണ ബുക്ക് രൂപപ്പെടുത്തിയിട്ടുള്ളത്. ഇത്തരമൊരു ഘടന എന്തിനാണെന്ന് വച്ചാല്‍, ഇത്രയും കാര്യങ്ങള്‍ അറിയാനുണ്ടെന്ന് ബോദ്ധ്യമാകുവാന്‍ വേണ്ടിയാണ്. ഈ ഘടനയല്ല നമ്മുടെ പരിശീലനം, ഈ ഘടനയല്ല നമ്മുടെ പരിപാടി, ഇതല്ല ക്യൂലൈഫിറെ ഔട്പുട്ട് എന്ന് പറയുന്നത്. പക്ഷെ ഈ ഘടനയിലൂടെ കടന്നു പോകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. വളയം കാണിച്ചു, വളയത്തിലൂടെ ചാടി പഠിച്ചിട്ടു വേണം വളയമില്ലാതെ നമുക്ക് ചാടാന്‍. നിങ്ങളുടെ ഉള്ളിലെ ഒരു കുട്ടിയുണ്ടല്ലോ, ആ കുട്ടിത്തം നിലനിര്‍ത്തു കയാണ് വേണ്ടത്. ഒരു കുട്ടിയായിട്ടു പരിശീലിക്കുകയാണ് വേണ്ടത്. എഴുതാന്‍ പറഞ്ഞാല്‍ എഴുതുക, നൂറു തവണ എഴുതാന്‍ പറഞ്ഞാല്‍ അത്രയും എഴുതുക എന്ന മാനസികാവസ്ഥയിലേക്ക് നമ്മള് മാറിയാല്‍ മാത്രമേ ഇത് പൂര്ത്തീ കരിക്കാന്‍ കഴിയുകയുള്ളൂ. ഇത് എത്രത്തോളം ആത്മാര്‍ഥ മായി പരിശീലിക്കുന്നുവോ അത്രത്തോളം ഫലം കാണും. ഇതാണ് നിര്ദേതശങ്ങളായിട്ടു നല്കാിനുള്ളത്.
പോസ്റ്റിംഗ് ഗ്രൂപ്പും ഡിസ്കഷന് ഗ്രൂപ്പും.
നമുക്ക് പരിശീലനത്തിനായി രണ്ടു വാട്സാപ്ഗ്രൂപ്പുകള് ഉണ്ടാകും.
a. പോസ്റ്റിംഗ് ഗ്രൂപ്പ്
നിങ്ങള്ക്കു്ള്ള പരിശീലനത്തിനുള്ള നിര്ദേൂശങ്ങള്സ്റ്റ ഡീമെറ്റീരിയലുകള്, ലിങ്കുകള്‍ എന്നിവ നല്കു്വാന് വേണ്ടിയാണ് പോസ്റ്റിംഗ് ഗ്രൂപ്പ്. അഡ്മിനുകള്ക്ക്ദ മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുവാന്‍ കഴിയുകയുള്ളൂ.
b. ഡിസ്കഷന് (കമ്യൂണിറ്റി) ഗ്രൂപ്പ്
നിങ്ങളുടെ ചര്‍ച്ച കളും അസൈന്‍മെ ന്റുകളും വിലയിരുത്തലുകളും ചോദ്യോത്തരിയും അഭിപ്രായങ്ങളും ഒക്കെ പോസ്റ്റ് ചെയ്യുവാന്‍ വേണ്ടിയാണ് ഈ ഗ്രൂപ്പ്. പഠിതാക്കള്ക്ക്ര ഏവര്‍ക്കും പോസ്റ്റ് ചെയ്യുവാന്‍ ഇവിടെസാധിക്കും.
c. ● ഡിസ്കഷന് ഗ്രൂപ്പിന്റെ പോസ്റ്റുകള്ക്കി്ടെ ഞങ്ങള്‍ നല്കുവന്ന പ്രധാനപ്പെട്ടനിര്ദേ ശങ്ങള്‍ മുങ്ങി പോകാതിരിക്കുവാനാണ് പോസ്റ്റിംഗ് ഗ്രൂപ്പ് വേറെ തന്നെ സൂക്ഷിക്കുന്നത്.
d. ● രണ്ടു ഗ്രൂപ്പും പിന് ചെയ്തു എളുപ്പത്തില്‍ കാണുവാന്‍ പാകത്തില്‍ സൂക്ഷിക്കുക. രണ്ടു ഗ്രൂപ്പുകളുമായും പരിചയമാകുക. എല്ലാ മെറ്റീരിയലും കിട്ടും.
രാവിലെ നേരത്തെ എഴുന്നേറ്റു നിങ്ങളുടെ പോസ്റ്റിംഗ് ഗ്രൂപ്പില്‍ നിന്നും ഉള്ള ഓഡിയോ ഡൌണ്ലോ ഡ് ചെയ്തു കേള്ക്കു ക. പോസ്റ്റ് ചെയ്തിട്ടുള്ള ആത്മ നിര്ദേോശ വാചകം കണ്ണും അടച്ചിരുന്നു 21 തവണ ഉരുവിടുക.ഓരോ നാളും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ മറ്റൊരു കുറിപ്പായി ഉണ്ടാകും. അതിനൊത്ത് കാര്യങ്ങള്‍ ചെയ്തു തുടങ്ങുക.അങ്ങനെ നമുക്ക് ആരംഭിക്കാം.
ഹൃദയപൂര്‍വ്വം .
സന്തോഷ് ഒളിമ്പസ്,പൊന്നി ഒളിമ്പാ, വര്‍ഗീസ് മാത്യു & ക്യൂ ലൈഫ് റ്റീം
നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലം,
തത്തമംഗലം പോസ്റ്റ്, പാലക്കാട്,
ഫോണ്‍ : 04923-227 877
