PSP പ്രോഗ്രാം ചെയ്യുവാന്‍ ആദ്യമേ ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അതിനാല്‍ പ്രാരംഭ പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പായി താഴെ പറയുന്ന ദ്രവ്യങ്ങള്‍ തയ്യാറാക്കി വയ്ക്കുക.
അൾത്താര്‍ ദ്രവ്യം: പ്രകൃതിയിൽ സ്വാഭാവികമായി രൂപപ്പെട്ടതും ഇനി രൂപമാറ്റം വരാത്തതുമായ ഒരു മനോഹരമായ വസ്തു ചുറ്റുപാടിൽ നിന്ന് സംഘടിപ്പിക്കുക. (ഇത് പ്രകൃതിയുടെ സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. ഉരുളന്‍ കല്ല്, രുദ്രാക്ഷം, തൂവൽ, ഏതെങ്കിലും പഴത്തിന്റെ ഉണങ്ങിയ കായ്, തൊലി മുതലായവയില്‍ ഏതുമാകാം.)
ഹോളി ഡ്രിങ്ക് (വിശുദ്ധ പാനീയം): ഏതെങ്കിലും പഴത്തിന്റെ ജ്യൂസ് മധുരം ചേർക്കാതെ പാനീയമാക്കി ഒരു സ്ഫടിക ടംബ്ലറിൽ എടുക്കുക. ഒരു കപ്പ് ശുദ്ധജലം ഒരു ചെറുനാരങ്ങ മുറിച്ചിട്ട് എടുത്താലും മതി. അകത്തു ചെല്ലുമ്പോള്‍ ആല്‍ക്കലൈന്‍ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം എന്നു മാത്രം.
ത്രിഫ്റ്റ് ബോക്സ് (ശുഭ ധന പേടകം): നിങ്ങളുടെ നാണയങ്ങളോ നോട്ടുകളോ സൂക്ഷിക്കാൻ ഒരു പെട്ടിയോ പഴ്സോ സജ്ജമാക്കുക. അതിൽ ആദ്യ ദിനം ഒരു നൂറു രൂപ സൂക്ഷിക്കുക.
ജേർണല്‍ : ഒന്നും എഴുതാത്ത ഒരു നോട്ടു പുസ്തകവും ഒരു പേനയും. ഈ പുസ്തകത്തിലാണ് ഇനി നമ്മുടെ പരിശീലന സംബന്ധിയായ സര്‍വവും കുറിച്ചിടുന്നത്.
ഇത്രയും തയ്യാറായെങ്കില്‍.
പരിപാടിക്കു മുമ്പായി ഒന്ന് കുളിക്കുക.
അല്ലെങ്കില്‍ ഒന്ന് ദേഹ ശുദ്ധി വരുത്തുക.
അതും സാധിച്ചില്ലെങ്കില്‍ കയ്യും കാലും മുഖവും കഴുകുക എങ്കിലും ചെയ്യുക.
തുറന്ന മനസ്സോടെയും ഹൃദയത്തോടെയും വരൂ. നമുക്ക് തുടങ്ങാം.