ഗുരുവന്ദനം

എല്ലാവർക്കും നമസ്കാരം. നമുക്ക് ഗുരുവന്ദനം എന്താണെന്ന് പരിചയപ്പെടാം.

നമുക്കറിയാം നമ്മുടെ ജീവിതത്തിൽ ഗുരു എന്ന പദത്തിനുള്ള പ്രാധാന്യം. ഗുരു, ഗുരുത്വം എന്നീ രണ്ടു പദങ്ങളും വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. നമുക്ക് അവയെല്ലാം വിശദീകരിച്ചു അറിയാം. അതിനു മുൻപ് ഗുരുവന്ദനം എങ്ങിനെയെന്ന് നമുക്ക് പഠിക്കാം.

നമ്മുടെ രണ്ടു കെകളിലെ തള്ളവിരൽ മൂക്കിന്റെ പാലത്തിൽ ചേർത്ത് വെക്കുക. ശേഷം ചൂണ്ടുവിരൽ ഭ്രൂമധ്യത്തിലും ചേർത്ത് വെക്കുക. ഇങ്ങനെ വെക്കുന്ന സമയത്തു മൂന്നു തവണ ശ്വാസം ദീർഘമായി എടുത്തു പുറത്തു വിടുക.

ഇത് ചെയ്യുന്ന സമയത്തു നാം പ്രധാനമായും അഞ്ച് കാര്യങ്ങളെ ആണ് സ്മരിക്കുന്നത്. അഞ്ചു തരത്തിലുള്ള ഗുരുത്വങ്ങൾ. ആദ്യമായി നമുക്ക് ജന്മം നൽകിയ മാതാവിൽ നിന്നുള്ള ഗുരുത്വം. രണ്ടാമതായി നമുക്ക് ബീജം നൽകിയ പിതാവിൽ നിന്നുള്ള ഗുരുത്വം. മൂന്നാമതായി നാം ജനിച്ചു വീണ ഈ ജീവകുലത്തിൽ നിന്നുള്ള ഗുരുത്വം. നാലാമതായി നമുക്ക് ജ്ഞാനം നൽകിയ, അറിവ് നൽകിയ ഗുരുവിൽ നിന്നുള്ള ഗുരുത്വം. അഞ്ചമതായി നമ്മെയെല്ലാം സംരക്ഷിക്കുന്ന ഈ മഹാസംവിധാനമായ സംവിധാനമായ ഭൂമിയിൽ നിന്നുള്ള ഗുരുത്വം.

ഇങ്ങനെ ഈ അഞ്ചു തരത്തിലുള്ള ഗുരുത്വങ്ങളെയും സ്മരിച്ചു കൊണ്ട് വേണം നമ്മൾ ഈ രണ്ടു കയ്യും ഇങ്ങനെ വെച്ച് മൂന്നു തവണ ദീർഘമായി ശ്വസിക്കാൻ. നമ്മൾ ഏത് കാര്യം തുടങ്ങുമ്പോഴും ഗുരുവന്ദനം ചെയ്തിട്ടു വേണം തുടങ്ങാൻ.കാരണം നമുക്കറിയാം നമ്മുടെ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെയും അഭിമുഖീകരിച്ചു നമ്മളെല്ലാവരും ബാലൻസ് ചെയ്യാൻ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്. നമ്മയെല്ലാം എത്ര തന്നെ പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും നമ്മുടെ സ്വത്വത്തിൽ നിന്ന് അല്ലെങ്കിൽ നമ്മുടെ കേന്ദ്രത്തിൽ നിന്ന് വിട്ട് പോകാതെ ജീവിതത്തിന്റെ തുലനതയിൽ അല്ലെങ്കിൽ ജീവിതത്തിന്റെ balance ഓട് കൂടി നമ്മളെ പിടിച്ചു നിർത്തുന്നത് ഗുരുത്വമാണ്.

നമുക്ക് ഗുരുത്വത്തെ എപ്പോഴും സ്മരിക്കേണ്ടതുണ്ട്. ഈ ഗുരുത്വത്തിൽ നിന്ന് വേണം നമ്മുടെ ഓരോ ചുവടും മുന്നോട്ടു വെക്കാൻ, അല്ലെങ്കിൽ നമ്മുടെ ഓരോ പ്രവർത്തിയും ആരംഭിക്കാൻ. അങ്ങനെ ചെയ്യുന്ന സമയത്തു നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ നമ്മിലൂടെ ഈ പ്രകൃതി ഉദ്ദേശിക്കുന്ന നമ്മുടെ ധർമത്തിലേക്കു ചെന്ന് ചേരൂ എല്ലാവർക്കും നമ്മുടെ ധർമത്തിലേക്കു, നമ്മുടെ പ്രവർത്തനങ്ങൾ നയിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു, നന്ദി, നമസ്ക്കാരം.

Transcribed by Dr. Bindu Bhaskar

Leave a Comment

Your email address will not be published. Required fields are marked *