ഹോ’ഓപ്പനോപ്പനോ

ഹോ’ഓപ്പനോപ്പനോ.

നാം രൂപം കൊണ്ട കാലം മുതല്‍ ഇന്നോളം നമ്മുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയ ശുഭകരമല്ലാത്ത അനുചിതമായ വികാരങ്ങളാണ് നമ്മെ പ്രകൃതിയുമായുള്ള സുതാര്യതയില്‍ നിന്നും തടസ്സപ്പെടുത്തുന്നത്. ഒരു വ്യക്തിയോടോ സംഭവത്തിനോടോ സ്ഥലത്തിനോടോ ഉണ്ടായ അശുഭകരമായ എന്തും ഇങ്ങനെ തടസ്സമായെന്നു വരാം. ഇത്തരം വികാര ഭാണ്ഡങ്ങളെ തടഞ്ഞു വയ്ക്കുന്നത് ഒഴിവാക്കുവാനായി വീണ്ടും ആ വൈകാരിക അനുഭവങ്ങളെ ഓര്‍ത്തെടുത്ത് അനുഭവിച്ച് വിസ്മൃതിയിലേക്ക് കടത്തി വിടുകയും അതിനു കാരണമായ സത്തകളോട് അനുരഞ്ജനത്തിലാകുകയും ചെയ്യുന്ന ഒരു പ്രാചീന ഹവായിയന്‍ ഷാമനിക് സാധനയാണ് ഹോ’ഓപ്പനോപ്പനോ.

I am Sorry,

Please Forgive me

I thank you &

I Love you

എന്നിവയാണ് ഈ മന്ത്രത്തിലെ നാല് വാക്യങ്ങള്‍

മനസ്സില്‍ ഭാരമാകുന്ന ഒരു വ്യക്തിയേയോ സംഭവത്തെയോ എകാന്തമായി ഇരുന്നു മനസ്സിലേക്ക് ക്ഷണിച്ചു വരുത്തി അവരോടു ക്ഷമാപണവും പശ്ചാത്താപവും സ്നേഹവും നന്ദിയും അറിയിക്കുക എന്നതാണ് ഈ സാധനയുടെ പ്രായോഗികത. ഒരു പ്രത്യേക സംഭവത്തിന് വേണ്ടി അല്ലാതെ ചെയ്യുമ്പോള്‍ മാതാ പിതാക്കളേയും ഗുരുക്കളേയും ഇണയെയും തുടങ്ങി സഹോദരങ്ങളേയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും ഇഷ്ട ജീവികളെയും ദേശത്തെയും ഒക്കെയൊക്കെ ഓരോ ദിവസങ്ങളില്‍ മനസ്സിലേക്ക് കൊണ്ടുവന്നു കൊണ്ട് ഈ ക്രിയ ചെയ്യാവുന്നതാണ്.

മസ്തിഷ്ക്ക പ്രവര്‍ത്തനങ്ങളെ ഈ സാധനയ്ക്ക് സജ്ജമാക്കുവാനായി ഇതോടൊപ്പം ഒളിമ്പസ് തയാറാക്കിയ ഒരു ഓഡിയോയും ഉണ്ട്. അത് കേട്ടുകൊണ്ട് നിത്യേന ഈ സാധന ചെയ്യുക. പതിയെ നിങ്ങള്‍ പ്രകൃതിയോടു സുതാര്യമാകുകയും ജീവിതം ശുഭകരമാകുകയും ചെയ്യും. സ്വാഗതം!!

Leave a Comment

Your email address will not be published. Required fields are marked *