രാവിലെ ചെയ്യേണ്ടത്
താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ സജ്ജീകരിക്കുക
- അള്‍ത്താര്‍ ദ്രവ്യം (Altar Element) : പ്രകൃതി സ്വാഭാവികമായി ഒരുക്കിയെടുത്ത, ഇനി രൂപമാറ്റം വരാത്ത സുന്ദരമായ ഒരു വസ്തു ചുറ്റുപാടില്‍ നിന്നും സംഘടിപ്പിക്കുക. ഉരുളന്‍കല്ല്, രുദ്രാക്ഷം, തൂവല്‍, ഏതെങ്കിലും കായയുടെ ഉണങ്ങിയ കുരു, പീലി അങ്ങനെ ഏതെങ്കിലും ഒന്ന്.
- വിശുദ്ധ പാനീയം (Holy Drink) : ഏതെങ്കിലും ഒരു പഴത്തിന്‍റെ ചാറ്, മധുരം ഒന്നും ചേര്‍ക്കാതെ പാനീയം ആക്കി ഒരു നല്ല കണ്ണാടി കോപ്പയില്‍ ( glass tumbler) എടുത്തത് . ഒരു കോപ്പ പച്ച വെള്ളത്തില്‍ ഒരു ചെറുനാരങ്ങ മുരിച്ചിട്ടത് ആയാലും മതി .
- ശുഭ ധന പേടകം (thrift box) : രൂപയോ നാണയമോ നിത്യവും ഇട്ടു വെക്കാന്‍ പാകത്തില്‍ ഒരു ഭംഗിയുള്ള പെടകാമോ പെഴ്സോ കാലിയാക്കി എടുക്കുക . അതിനകത്തിടാതെ ഒരു 100 രൂപ കരുതൂക
- നിങ്ങളുടെ ജേര്‍ണലില്‍ പ്രതിജ്ഞ വാചകം വ്യക്തമായി എഴുതിവെക്കുക
- അള്‍ത്താര്‍ ദ്രവ്യം, വിശുദ്ധ പാനീയം, ശുഭാധന പേടകം എന്നിവ എടുത്ത് ഒരു പീഠത്തില്‍ വക്കുക.
- ശാന്തമായ ഒരിടത്ത് വടക്കോട്ട് നോക്കി ഇരുന്നു പീഠം മുന്നില്‍ വെക്കുക .
- കൈകള്‍ കോപ്പയുടെ മുന്നില്‍ രണ്ട് വശത്തും വെച്ച് കണ്ണടച്ച് ശ്വാസത്തെ ശ്രദ്ധിച്ചു ഒരല്പനേരം ഇരിക്കുക .
- പിന്നീട് കണ്ണ് തുറന്നു മുന്നില്‍ ചാരി വെച്ചിരിക്കുന്ന പുസ്തകത്തില്‍ എഴുതി വെച്ചിട്ടുള്ള പ്രതിജ്ഞ വാചകം മനസ്സില്‍ ഭാവന ചെയ്തു കൊണ്ട് മന്ത്രിക്കുക .
- പ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞു ആ വരികള്‍ക്ക് താഴെ , തിയതി സഹിതം പേര് എഴുതി ഒപ്പ്പിടുക .
പ്രതിജ്ഞ വാചകം
- എന്‍റെ പരിമിതമായ ശീലങ്ങള്‍ തിരുത്താനും എന്‍റെ ജീവിതനിലവാരം മെച്ചപ്പെടുത്തി സ്ന്തോഷവനയിരിക്കുവാനും അത് , ച്ചുട്ടുമുല്‍ എല്ലവര്‍ക്കും പങ്കിടാനും ഞാന്‍ ഉദ്ദേശിക്കുന്നു .
- എന്‍റെ മാനസികവും ശാരീരികവുമായ ആരോഗ്യമെട്ടവും മികച്ച തലത്തിലേക്ക് മെച്ചപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു .
- ഈലക്ഷ്യങ്ങള്‍ക്കായി ഞാന്‍ എന്നെ തന്നെ പ്പ്ര്പ്രതിജ്ഞാ ബദ്ധക്കുന്നു.
- ഇത് നേടുന്നതിനു അവസ്യമയതെല്ലാം മനസിലാക്കുമെന്നും ആവശ്യാനുസരണം അവ വിജയകരമായി പരിശീളിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു .
2. ഗുരുവന്ദനം
3. നാഡിശുദ്ധി പ്രാണയാമം
- വടക്കോട്ട് നോക്കി ഇരുന്നുകൊണ്ട് ചെയ്യുക .
4. ബന്ധുത്വ മനനം
- പ്രവർത്തകർക്കിടയിലും ഗ്രാമീണർക്കിടയിലും മനസ്സിൽ ബന്ധവും നന്മയും കൂട്ടി ഉറപ്പിക്കാൻ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മബോധന പരിപാടി.ഗാന്ധിജിയുടെ ശിഷ്യനും തറകൂട്ട സംവിധാനങ്ങളുടെ പിതാവും യശശരീരനും ആയ ശ്രീപങ്കജാക്ഷകുറുപ്പ് ആഗോള മാനുഷിക ധ്യാനം എന്ന പേരിൽ തറകൂട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്നു ചിന്താ പരിപാടിയുടെ വികസിതരൂപമാണിത്.നിത്യതന പ്രഭാതത്തിലോ പ്രദോഷത്തിലോ കണ്ണടച്ചിരുന്ന് കേൾക്കുക.കേൾക്കുന്നതിനനുസരിച്ച് ചിന്തിച്ചു പോകുക. അയല്‍പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്ന് സ്ഥിരമായി കേൾക്കുന്നത് പ്രാദേശികമായി വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും എന്ന് അനുഭവം. ഗുണകരമായി അനുഭവപ്പെടുന്നവർ ഒന്ന് അറിയിക്കുമല്ലോ.
5.വിഭാവനം
- വടക്കോട്ട് നോക്കി മൂന്നു മിനിറ്റ് പ്രാണനെ ശ്രദ്ധിച്ച്, ഇരുന്നുകൊണ്ട് ചെയ്യുക.
6. ഇന്നത്തെ ആത്മനിര്ദേശം
- അതാത് ദിവസത്തെ നിർദ്ദേശം ആദ്യം എഴുതി വയ്ക്കുക പിന്നീട് കണ്ണടച്ചിരുന്ന് 21 തവണ മന്ത്രിക്കുക സാധ്യമായാൽ ഉച്ചത്തിൽ തന്നെ പറയുക.
- ഓരോ മണിക്കൂർ കൂടുമ്പോഴും ആത്മനിർദ്ദേശം ചൊല്ലണം എന്ന് ഓർമ്മിപ്പിക്കാനായി മൊബൈൽ ഫോണിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കാൻ ഭാഗത്തിൽ അലാറം സെറ്റ്. ചെയ്യുക മറ്റുള്ളവർക്ക് മനസ്സിലാകാത്ത വിധം കിളിയുടെയോ ചീവിടിന്റെയോ പോലെ ഒരു ചെറു ശബ്ദം ആകണം തിരഞ്ഞെടുക്കേണ്ടത്.
7. ഇന്നത്തെ സ്വയംചോദ്യം
- ചോദ്യങ്ങൾ നോട്ട് പുസ്തകത്തിൽ സ്വന്തം കൈകൊണ്ട് എഴുതിയെടുക്കുക.
- ശ്രദ്ധിക്കുക, ഉത്തരം എഴുതരുത്.
8. ഇന്നത്തെ കര്‍ത്തവ്യം
- എഴുതിവയ്ക്കുക
9. ഇന്നത്തെ സ്വയം സമ്മാനം,
- പ്രഖ്യാപിക്കുക
10.ഇന്നത്തെ ശബ്ദപാഠം
- മൊബൈൽ ഫോണിൽ നിന്നും ഇന്നത്തെ ശബ്ദം പാഠം കേൾക്കുക.
- കേൾക്കുമ്പോൾ ബോധ്യമാകുന്ന ആശയം സ്വയം ബോധ്യമാകുന്ന രീതിയിൽ ജേണലിൽ കുറിക്കുക.
11. ഇന്നത്തെ കോര്റെ കാരവ്
- നിര്‍ദേശപ്രകാരം ചെയ്യുക
12. ഇന്നത്തെ അധികവായന
- മൊബൈൽ ഫോണിൽ നിന്നും ഇന്നത്തെ അധികാവായന (കൾ) കേൾക്കുക.
- കേൾക്കുമ്പോൾ ബോധ്യമാകുന്ന ആശയം സ്വയം ബോധ്യമാകുന്ന രീതിയിൽ ജേണലിൽ കുറിച്ചിടുക.
13. ഇന്നത്തെ പെരുമാറ്റം
- നിര്‍ദേശം ജേര്‍ണലില്‍ കുറിച്ചിടുക
14.ഗ്രൂപ്പിലെ ഇടപെടല്‍
- ഇത് വരെ ചെയ്ത കാര്യങ്ങള്‍ ഗ്രൂപ്പില്‍ സൂചിപ്പിക്കുക
പകല്‍ ചെയ്യേണ്ടത്
15.ആത്മനിര്‍ദേശം ചൊല്ലുക
- ഓരോ മണിക്കൂര്‍ കൂടുമ്പോഴും ആത്മനിര്‍ദേശം 7 തവണ ചൊല്ലണം
16. കര്‍ത്തവ്യം നടപ്പിലാക്കുക .
- അന്നന്നത്തെ നിര്‍ദ്ദേശപ്രകാരം ചെയ്യുക .
17. അധികവായന മുഴുവനാക്കുക.
- വയ്കുന്നേരത്തെ പരിശീലനത്തിന് മുമ്പായി ഓഡിയോ / വീഡിയോ കേള്‍ക്കുക/ കാണുക
18. പെരുമാറ്റം ശ്രദ്ധിക്കുക
- നിര്‍ദ്ദേശം കിട്ടുന്ന നിമിഷം മുതല്‍ രാത്രി കിടക്കുന്നത് വരെയും അന്നന്നത്തെ നിര്‍ദ്ദേശപ്രകാരം പെരുമാറുവാന്‍ ശ്രദ്ധിക്കുക .
19. സ്വയം സമ്മാന ദാനം ചെയ്യുക .
- കര്‍ത്തവ്യം പൂര്‍ത്തീകരിച്ചാല്‍ ഉടനെ രാവിലെ പ്രഖ്യാപിച്ച സ്വയം സമ്മാനം നല്‍കുക .
വയ്കീട്ടു ചെയ്യേണ്ടത്
20. പുഞ്ചിരി ധ്യാനം ചെയ്യുക .
- കഴിവതും വടക്കോട്ട് നോക്കി ചെയ്യുക .
21. മൌനം ആചരിക്കുക .
- കഴിവതും വടക്കോട്ട് നോക്കി ചെയ്യുക
22. പ്രാണ ധ്യാനം ചെയ്യുക .
- കഴിവതും വടക്കോട്ട് നോക്കി ചെയ്യുക
23. പ്രവേശക ധ്യാനം ചെയ്യുക .
- തെക്കോട്ട് തല വെച്ച് സ്വസ്ഥമായി കിടക്കുക
- ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ വെച്ചതിനു ശേഷം പ്രവേഷക ധ്യാനം പ്ലേ ചെയ്ത് ഹെഡ് ഫോണ്‍ വെച്ച് കേള്‍ക്കുക .
- കേട്ടുകഴിഞ്ഞ ഉടന്‍ എഴുന്നേല്‍ക്കാതെ അല്‍പ്പസമയം കൂടി അങ്ങനെ തന്നെ കിടക്കുക
24. ഇന്നത്തെ സ്വയം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍
- ഓരോ ചോദ്യതിനും പ്രാധാന്യം ഉണ്ടോ എന്നാലോചിക്കാതെ ജേണലിൽ മറുപടി എഴുതുക തന്നെ വേണം. ഒന്ന് വിട്ടുകളഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുക. തിരുത്തുകള്‍ക്ക് ശേഷം രത്നചുരുക്കം ഈ ഫോമിലേക്ക് പകർത്തുക
25. ഇന്നത്തെ ശബദ പദത്തില്‍ നിന്നും ബോധ്യമായത്
- ബോധ്യം ജേണലിൽ എഴുതുക. ശേഷം രത്ന ചുരുക്കം ഈ ഫോമിലേക്ക് പകർത്തുക
26. ഇന്നത്തെ അധ്കവയനയില്‍ നിന്നും ബോധ്യമായത് .
- ബോധ്യം ജേണലിൽ എഴുതുക. ശേഷം രത്ന ചുരുക്കം ഈ ഫോമിലേക്ക് പകർത്തുക
27. ഇന്നത്തെ കര്‍ത്തവ്യത്തില്‍ നിന്നും ബോധ്യമായത് .
- ബോധ്യം ജേണലിൽ എഴുതുക. ശേഷം രത്ന ചുരുക്കം ഈ ഫോമിലേക്ക് പകർത്തുക
28.ഇന്നത്തെ പെരുമാറ്റത്തില്‍ നിന്നും ബോധ്യമായത് .
- ബോധ്യം ജേണലിൽ എഴുതുക. ശേഷം രത്ന ചുരുക്കം ഈ ഫോമിലേക്ക് പകർത്തുക
29. ഇന്നത്തെ പരിശീലനങ്ങളില്‍ നിന്നും ബോധ്യമായത് .
- ബോധ്യം ജേണലിൽ എഴുതുക. ശേഷം രത്ന ചുരുക്കം ഈ ഫോമിലേക്ക് പകർത്തുക
30. ഗ്രൂപ്പ് റിപ്പോര്‍ട്ട്
- ജേണലിൽ എഴുതി വെച്ച എല്ലാ (പ്രതിജ്ഞ, സ്വയം ചോദ്യത്തിന്‍റെ ഉത്തരങ്ങൾ, ശബ്ദപാഠം, അധിക വായന, കർത്തവ്യം, പെരുമാറ്റം, തുടങ്ങിയവയിൽ നിന്നും ബോധ്യമായ) നിരീക്ഷണങ്ങൾ തുടങ്ങി എഴുതിവച്ച കാര്യങ്ങൾ ഈ ഫോമിലേക്ക് പകർത്തി വാട്സാപ്പിലെ ഡിസ്കഷൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക
31.സാമൂഹ്യ ഇടപെടല്‍ .
- ഗ്രൂപ്പിലെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക .
32. അന്തര്‍ലേഖനം
- കിടക്കുന്നതിനു തൊട്ടുമുമ്പ് അന്തർ ലേഖന സംഗീതം ഹെഡ്ഫോൺ വെച്ച് കേട്ട് ഇന്നത്തെ ആത്മ നിർദേശം മന്ത്രിച്ച് കൊണ്ട് നോട്ടുപുസ്തകത്തിൽ 21 തവണ എഴുതുക
- അതിനുശേഷം പ്രവേശക ധ്യാനം കേൾക്കുവാൻ അല്ലാതെ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്
33. റ്റു ടു ലിസ്റ്റ് എഴുതുക .
- ജേണലില്‍ എഴുതുക . എഴുതിക്കഴിഞ്ഞാല്‍ ✅ ചെയ്യുക .
34. കൃതജ്ഞത വാചകം
- എനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിലും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങൾക്കും എൻറെ മാതാപിതാക്കളോടും ഗുരുപരമ്പരകളോടും ഭൂമിയോടും ജീവ കുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നൽകിയ ഈ മഹാപ്രപഞ്ച ബോധത്തോടും ഞാൻ കൃതജ്ഞത അർപ്പിക്കുന്നു നന്ദി നന്ദി നന്ദി
- ഇതിന്റെ ചിത്രം പ്രിൻറ് ചെയ്തോ എഴുതിയോ കിടക്കയ്ക്കു മുന്നിൽ ചുമരിൽ ഒട്ടിച്ചു വയ്ക്കുക കിടക്കുന്നതിന് തൊട്ടുമുമ്പായി ഒരു തവണ വായിച്ചിട്ട് മന്ത്രിക്കുകയോ കുറയ്ക്കു വായിക്കുകയോ ചെയ്യാം കിടക്കുക
35. വിഭാവനം
- വടക്കൊട്ടുനോക്കി മൂന്ന് മിനിട്ട് പ്രാണനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു കൊണ്ടു ചെയ്യുക .
36. നിദ്ര ധ്യാനം .
- തെക്കോട്ട് തല വെച്ച് സ്വസ്ഥമായി നിങ്ങളുടെ കിടക്കയില്‍ കിടക്കുക .
- ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ വച്ചതിനു ശേഷം ഹെഡ് ഫോണ്‍ ഉപയോഗിച്ച് നിദ്ര ധ്യാനം പ്ലേ ചെയ്ത് കേട്ട് കിടന്നുറങ്ങുക .
