പ്രാഥമിക ലക്ഷ്യാവിഷ്കാരം (ഗോള്‍ സെറ്റിംഗ്)

നിങ്ങള്‍ക്ക് ജീവിതത്തില്‍ നേടുവാനുള്ള ലക്ഷ്യങ്ങളെ ആണ് ഗോള്‍ എന്ന് പറയുന്നത്. നിങ്ങള്‍ക്ക് എന്തും  ആഗ്രഹിക്കാം തീരുമാനിക്കാം. അവ നിർദ്ദിഷ്‌ടമായ (Specific), അളക്കാവുന്ന (Measurable), കൈവരിക്കാവുന്ന (Attainable), യാഥാർത്ഥ്യബോധമുളവാക്കുന്ന (Realistic), സമയബന്ധിതമായ (Time bound) ലക്ഷ്യം ആയിരിക്കണം എന്ന് മാത്രം. അവയെ ആണ് SMART ഗോള്‍ എന്ന് പറയുന്നത്. .

പ്രാഥമിക നിര്‍ദേശങ്ങള്‍ 

  1. ആദ്യ ദിവസം ഒരു പുസ്തകത്തില്‍ നിങ്ങള്‍ക്ക് സാക്ഷാത്കരിക്കണം എന്ന് ആഗ്രഹമുള്ള എല്ലാ ലക്ഷ്യങ്ങളും എഴുതി വയ്ക്കുക. ക്രമം ഉണ്ടാകണം എന്നില്ല. ഓര്‍മയില്‍ വരുന്നവ എഴുതി വയ്ക്കുക. അത്ര തന്നെ. പിന്നീട് എപ്പോഴെല്ലാം ആഗ്രഹങ്ങള്‍ തോന്നുന്നുവോ അപ്പോഴെല്ലാം ആ പുസ്തകത്തില്‍ അത് കുറിക്കണം. ജീവിത കാലം മുഴുവന്‍ കൂടെ ഉണ്ടാകാനുള്ള പുസ്തകം ആയതിനാല്‍ ആ പുസ്തകം സൂക്ഷിച്ചു വയ്ക്കണം. ഈ പുസ്തകമാണ് ഗോള്‍ ബുക്ക്.
  2. നിങ്ങള്‍ക്ക് ഒരു ജേണല്‍ (സ്വയം എഴുത്ത് അഥവാ ജീവിതാലേഖനം ചെയ്യാനുള്ള പുസ്തകം) ഉണ്ടായിരിക്കണം. 
  3. ആദ്യ ദിവസം മുതല്‍ തുടര്‍ന്ന് എല്ലാ ദിവസവും ജേണലില്‍ ഗോള്‍ എഴുതേണ്ട വിധം.
  • -നാളെ ചെയ്തു തീരേണ്ടുന്ന കാര്യങ്ങള്‍ (എണ്ണത്തിനു പരിധി വേണ്ടതില്ല.)
  • -ഈ വാരം ചെയ്തു തീരേണ്ടുന്ന അഞ്ചു കാര്യങ്ങള്‍. 
  • -ഈ മാസം ചെയ്തു തീരേണ്ടുന്ന അഞ്ചു കാര്യങ്ങള്‍. 
  1. ആദ്യ ദിവസം മുതല്‍ തുടര്‍ന്ന് എല്ലാ വാരവും (ഉദാ: ഞായറാഴ്ച) ജേണലില്‍ ഗോള്‍ എഴുതേണ്ട വിധം.
  • -ഈ വര്‍ഷം ചെയ്തു തീരേണ്ടുന്ന അഞ്ചു കാര്യങ്ങള്‍. 
  • -പത്ത് വര്‍ഷത്തിനുള്ളില്‍    ചെയ്തു തീരേണ്ടുന്ന അഞ്ചു കാര്യങ്ങള്‍. 
  • -ആയുഷ്കാലത്തു  ചെയ്തു തീരേണ്ടുന്ന അഞ്ചു കാര്യങ്ങള്‍. 
  1. ഓരോ തവണ എഴുതുമ്പോഴും ഗോളിന്‍റെ രൂപത്തിലോ ഭാവത്തിലോ മെച്ചപ്പെടുത്തലുകള്‍ ആകാം. 
  2. ഓരോ തവണ എഴുതുമ്പോഴും ആദ്യം മുമ്പ് എഴുതിയത് ഒരു തവണ വായിക്കുക. പിന്നീട് അന്നത്തെ ഗോള്‍ വാചകങ്ങള്‍ എഴുതുക. എഴുതി തിയതി ഇട്ടു ഒപ്പിട്ടു കഴിഞ്ഞു മൂന്നു തവണ മനസ്സിരുത്തി വായിക്കുക. 
  3. എഴുതി വച്ച വാചകങ്ങള്‍ ഭാവിയില്‍ സാക്ഷാത്കരിക്കുമ്പോള്‍ ഞങ്ങളെ വിളിച്ചു പറയാന്‍ മറക്കരുത്

Leave a Comment

Your email address will not be published. Required fields are marked *