1. ഈ പരിശീലനം ആത്മാര്‍ത്ഥമായി എടുത്തു പരിശീലിക്കുന്നവരില്‍ ആണ് ഫലം കാണുവാന്‍ തുടങ്ങുക.
2. എത്ര നാള് ഈ പരിശീലനം തുടരുന്നുവോ അത്ര മേല്‍ ഫലം കണ്ടെത്താനാകും.
3. ഇത് അനുഭവാത്മക പഠനമാണ്. ബുദ്ധിക്കും യുക്തിക്കും പരിശീലനത്തില്‍ വലിയ പ്രാധാന്യം നല്കേങണ്ടതില്ല.
4. ബോധത്തെ മെരുക്കി എടുക്കുവാനാണ് ഈ പരിശീലനങ്ങള്‍. സ്വയം ബലം പിടിക്കാതെ നിര്ദേുശങ്ങള്ക്ക് വഴങ്ങുക.
5. നിങ്ങള്ക്കു്ള്ളില് ഒരു സ്കൂള്‍ കുട്ടി ഉണ്ട്. ഈ മുതിര്‍ന്ന നിങ്ങള്‍ ഈ പരിശീലന ദിവസങ്ങളില്‍ ആ ഒരു സ്കൂള്‍ കുട്ടിയാണെന്ന് കണക്കാക്കുക. പരിശീലനങ്ങള്‍ ആ കുട്ടിക്കുള്ളതാണ്. അങ്ങനെ ഒരു സ്കൂള്‍ കുട്ടിയെ പോലെ മറ്റൊന്നും ചോദിക്കാതെ എഴുതാനുള്ളത് എഴുതുകയും വായിക്കാനുള്ളത് വായിക്കുകയും ചെയ്യാനുള്ളത് ചെയ്യുകയും ചെയ്യുക.
6. നിര്ദേെശങ്ങള് സ്വീകരിക്കാനും അതേ പടി അനുസരിക്കാനുമുള്ള സ്വീകാര്യത (susceptibility) നിര്ബ്ന്ധമായും ഉണ്ടാകണം. എങ്കിലേ ഈ പരിശീലനം ഫലിക്കൂ.
7. നിര്ദേ്ശങ്ങള്‍ എത്ര ബാലിശമായി തോന്നിയാലും, നിങ്ങള്‍ അതെല്ലാം അറിയുന്നവരാണ് എന്ന് തോന്നല്‍ ഉണ്ടായാലും അവയെ അതേ പടി ചെയ്യുക.
8. രാവിലെ എഴുന്നേറ്റ പാടെ ഈ പരിശീലനങ്ങള്‍ ചെയ്യണം. അത് കഴിഞ്ഞേ മറ്റെന്തെങ്കിലും ചെയ്യാവൂ.
9. പരിശീലനത്തിന്റെ ഓരോഘട്ടം കഴിയുമ്പോഴും ഒരു സ്കൂള്‍ കുട്ടിയെ പോലെ ഗ്രൂപ്പില്‍ വിളിച്ചു പറയുക. നമ്മുടെ ഓരോ മുന്നോട്ടു പോക്കും ഒരു ഊര്ജപ വിസ്ഫോടനം ആകണം.
10. വൈകീട്ട് പരിശീലനത്തിന് ശേഷം മറ്റൊന്നിലും ഇടപെടാതെ ഉറക്കത്തിലേക്കു പോകണം. അതിനാല്‍ സായാഹ്ന പരിശീലനത്തിന് മുമ്പ് മറ്റെല്ലാം തീര്ക്കു്ക.
11. മെഡിറ്റേഷനുകള്‍ ചെയ്യന്ന സമയത്ത് ഹെഡ് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ആയിരിക്കണം. ആ സമയത്ത് ബാറ്ററി ഉപയോഗിച്ചു പ്രവര്ത്തിമക്കുന്ന ഉപകരണങ്ങള്‍ ശരീരത്തെ സ്പര്‍ശി ച്ചു നില്ക്കാനതിരിക്കാന് ശ്രദ്ധിക്കുക.
12. പരിശീലനത്തിന്റെ ഓരോ ഘട്ടത്തേയും അക്കമിട്ടു പരിശോധിക്കുവാന്‍ വേണ്ടിയാണ് അല്പം അധികമായ ഘടനകള്‍ ഷീറ്റില്‍ ഉള്ളത്. ദയവായി ഈ ഘടനയെസ്വീകാര്യതയോടു കൂടി പിന്തുടരുക.
13. നിങ്ങളുടെ സംശയങ്ങള്ക്കൊംപ്പം ഞങ്ങള്‍ മറുപടിയുമായി ഉണ്ടാകും. ഓരോ ചോദ്യങ്ങളും മറ്റുള്ളവര്ക്ക്് കൂടി ഉപകാരപ്രദം ആകുന്ന രീതിയില്‍ ഗ്രൂപ്പില്‍ ചോദിക്കുക. ഉത്തരം ഞങ്ങള്‍ അവിടെ തരും. ഇത്രയും വ്യക്തികളുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ സ്വാകാര്യ ഇന്‍ ബോക്സില്‍ വച്ച് പരിഹരിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ തികച്ചും വ്യക്തിപരമായസംശയങ്ങള് മാത്രം പെഴ്സണല്‍ മെസേജില്‍ ചോദിക്കുക.
14. പരിശീലനത്തിന് ഉപയോഗിക്കുന്ന ഘടന സ്വയം പരിശീലിക്കപ്പെടാന് വേണ്ടിയാണ്. ഒടുവില്‍ ഈ ഘടന ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തിയാകുമ്പോള്‍ ഈ ഘടന ഉപേക്ഷിക്കുക തന്നെ വേണം. ഇത് ഒരിക്കലും ഒരു ബാദ്ധ്യത ആകാതിരിക്കുവാന്‍ ശ്രദ്ധിക്കുക..
15. പ്രത്യേക നിര്ദേലശം. ഡിസ്കഷന് ഗ്രൂപ്പില്‍ ഉള്ള മറ്റു വ്യക്തികളുമായി സ്വകാര്യ സംഭാഷണത്തില്‍ ഏര്പ്പെ്ടേണ്ടി വരുന്നുണ്ടെങ്കില്‍ അതിനു മുമ്പായി ഗ്രൂപ്പില്‍ വച്ച് തന്നെ അനുവാദം വാങ്ങിക്കൊണ്ടു വേണം ചെയ്യുവാന്‍. അനുമതി വാങ്ങാതെ മറ്റുള്ളവര്ക്ക്ഗ ശല്യമാകും വിധം ഇടപെടല്‍ ഉണ്ടായി എന്ന് പരാതി ഉണ്ടായാല്‍ നിരുപാധികം ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കുവാന്‍ സംഘാടകര്‍ നിര്ബിന്ധിതരാകും.
