സ്വയം ബോധ്യങ്ങൾ, നിരീക്ഷണവും അവലോകനവും

ഓരോ ദിവസവും അതാതു ദിവസങ്ങളിൽ ഉണ്ടായ ബോധ്യങ്ങൾ  കുറിച്ചുവെച്ചു അത് പോസ്റ്റ് ചെയ്യാൻ പറയാറുണ്ടല്ലോ. എന്നാൽ മിക്കവാറും ഉപരിപ്ലവമായ ബോധ്യങ്ങളാണ് പങ്കിടാറുള്ളത്. ഇനി അതിൽ മാറ്റം വരണം. അതിനായി  മനഃസാന്നിധ്യം ഉണ്ടായിരിക്കുക / mindful ആയിരിക്കുക. അതായതു നിങ്ങൾ ചെയ്യുന്ന ഏതു പ്രക്രിയയിലും അതിൽ പൂർണമായി ലയിച്ചു ചെയ്യാനും, അതായി ഭവിക്കാനും കഴിഞ്ഞാൽ ബോധ്യങ്ങൾ പലതും പുതിയതായി മനസ്സിൽ തെളിഞ്ഞു വരും. ഇതൊരു കോഗ്നിറ്റീവ്ര് / സർഗ്ഗ പ്രക്രിയ ആണ്.  സാധനകളിലൂടെ മനസ്സിന്റെ ഏകാഗ്രത കിട്ടുന്നതോടെ ചെയ്യുന്ന കർമ്മങ്ങളിൽ മുഴുകാനും അതിനെ സമഗ്രമായി പൂർത്തിയാക്കാനും കഴിയും. ഇവിടെ കർമ്മങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് സാധനകളുടെ പ്രക്രിയ മാത്രമല്ല, നിങ്ങളുടെ ദൈനംദിന കർമ്മങ്ങളും കൂടിയാണ്. നിങ്ങളുടെ ധർമ്മമായി സ്വീകരിച്ച ഏതു കർമ്മവും അതിന്റെ സമഗ്ര പൂർണതയിൽ ചെയ്യുവാൻ ഇത് സഹായിക്കും. നമ്മുടെ അസ്തിത്വത്തിന്റെ പഞ്ച തലങ്ങളും integrate ചെയ്തു പ്രവർത്തിക്കുന്ന അവസ്ഥ. അതാണ് ജീവിതം തന്നെ ഒരു സാധനയായി മാറുന്ന സ്ഥിതിവിശേഷം. ഇതിൽ എത്രത്തോളം കൈവരിക്കാൻ കഴിയുമോ അത്രത്തോളം നന്ന്. ശ്രദ്ധിക്കുക ശാരീരിക അവബോധങ്ങൾ ഉണരുന്നത് നിരീക്ഷിക്കുക. അതിലൂടെ ജീവിതത്തിലെ പുതിയ ബോധ്യങ്ങൾ ഉണ്ടാകുന്നത് കുറിച്ച് വെച്ച് പോസ്റ്റ് ചെയ്യുക.

ഈ സാധനാ ക്രിയകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്പോൾ നമ്മിലും നമ്മുടെ ചുറ്റുപാടിലും (ചുറ്റുമുള്ള ഉറ്റവർ, ബന്ധുക്കൾ, അയൽക്കാർ, കൂട്ടുകാർ, ദൈനം ദിന വ്യവഹാരങ്ങളിൽ കണ്ടുമുട്ടുന്നവർ, കൂടാതെ ചുറ്റുമുള്ള ചരാചരങ്ങളിലും) കാണാനും, അനുഭവിക്കാനും പറ്റുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു വേണം സ്വയം ബോധ്യങ്ങൾ അവലോകനം ചെയ്യേണ്ടതു. ഇവയോടെല്ലാം നമ്മുടെ ഇടപെടലിലും കാഴ്ചപ്പാടിലും, അതുപോലെതന്നെ തിരിച്ചു അവയ്‌ക്കു / അവർക്കു നമ്മോടുള്ള ഇടപെടലിലും കാഴ്ചപാടിലും ഉണ്ടായ/ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾസൂക്ഷ്മമായി  ശ്രദ്ധിച്ചു കൊണ്ടിരിക്കുക. അവയുടെ ഒരു അവലോകനമാണ് സത്യസന്ധമായി നടത്തേണ്ടത്.

എല്ലാവർക്കും ഒരുപോലെ ഒരേസമയം ബോധ്യങ്ങൾ വരണമെന്നില്ല. യുക്തിയാധിക്യമുള്ളവർക്കു അത് മറികടക്കാൻ കൂടുതൽ സമയമെടുത്തേക്കും. അതിനാൽ നിങ്ങൾ ശ്രദ്ധയിലായിരിക്കുക. ശ്രദ്ധിച്ചു തുടങ്ങിയാൽ മാറ്റങ്ങൾ തീർച്ചയായും കാണാൻ കഴിയും.

Leave a Comment

Your email address will not be published. Required fields are marked *