ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പിക്കുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്; ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ. ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ.
- മുന്നറിയിപ്പ് : യാതൊരു കാരണ വശാലും ഡ്രൈവ് ചെയ്യുമ്പോഴോ അപകടമുണ്ടാക്കുന്ന സ്ഥലങ്ങളില വച്ചോ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴോ കേള്‍ക്കാതിരിക്കുക. മറ്റൊന്നും ചെയ്യാത്തപ്പോള്‍ മാത്രം ചെയ്യുക. നിങ്ങള്‍ ഉറങ്ങിപ്പോകാം എന്നതാണ് കാരണം.
- ആദ്യമേ ഈ ഓഡിയോ കേള്‍ക്കുവാന്‍ പാകത്തില്‍ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുക.
https://qlife.olympuss.in/wp-content/uploads/2023/11/007_Saturday_PravesakaDhyaanam_Mix2_amp1_25.mp3 - ശേഷം ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ സൂക്ഷിക്കുക.
- ഫോണ്‍ അല്പം അകലത്തില്‍ വച്ച് ഹെഡ് ഫോണ്‍ വഴി കേള്‍ക്കുവാന്‍ തയ്യാറാകുക.
- തല തെക്കോട്ട് (അല്ലെങ്കില്‍ കിഴക്കോട്ട്) തലവച്ചു മലര്‍ന്നു കിടക്കുക.
- എന്നിട്ട് ഈ സംഗീതം കേട്ട് കേട്ട് കിടക്കുക.
- ഇടയ്ക്ക് ഉറങ്ങിപ്പോയാല്‍ വിഷമിക്കേണ്ടാ, ഉറക്കം കഴിയുമ്പോള്‍ നിങ്ങളുടെ പല പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ടാകും.
- നിത്യവും രാത്രി കിടക്കുമ്പോള്‍ പ്രവേശക ധ്യാനംകേള്‍ക്കുക.
- കുറച്ചു നാള്‍ കൊണ്ട് മനസ്സിലെയും ശരീരത്തിലെയും മിക്കവാറും പ്രശങ്ങളും മാറി പോയതായി അനുഭവമാകും.
- അനുഭവങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയാല്‍ ഞങ്ങളെ ഫോണില്‍ വിളിച്ചു അനുഭവങ്ങള്‍ ഒന്ന് പങ്കിടുക. ഫോണ്‍ : 9497628007
- പ്രവേശകധ്യാനത്തിലെ വരികള്‍ക്ക് ഈ ലിങ്ക് കാണുക.
https://ml.olympuss.in/ml-prelusory_meditation/
