PSP LITE
ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍
രാവിലെ ചെയ്യേണ്ടുന്ന സാധനകള്‍
- ധ്യാനം :
ശാന്തമായ ഒരിടത്ത് വടക്കോട്ടു നോക്കി ഇരിക്കുക. കൈകള്‍ മടിയില്‍ മലര്‍ത്തി വയ്ക്കുക. ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ വച്ച് ഹെഡ് ഫോണ്‍ വഴി ഇന്നത്തെ നിര്‍ദേശിത ധ്യാനം കേള്‍ക്കുക. കേട്ടു കഴിഞ്ഞും ഒരു മൂന്നു മിനിട്ട് കണ്ണടച്ചു ശാസത്തെ ശ്രദ്ധിച്ചു തന്നെ ഇരിക്കുക. - ആത്മ നിര്‍ദേശം :
ഇന്നത്തെ ആത്മ നിര്‍ദേശ വാക്യം 21 തവണ അധികം ഉച്ചത്തിലല്ലാതെ ചുണ്ടനക്കി മന്ത്രിക്കുക. ശ്രദ്ധിക്കുക. അധികം ഉച്ചത്തിലോ മൌനമായോ അല്ല, അവനവനു കേള്‍ക്കാവുന്ന ശബ്ദത്തില്‍ വേണം ആത്മ നിര്‍ദേശം മന്ത്രിക്കാന്‍. - ശബ്ദപാഠം :
ഇന്നത്തെ ശബ്ദ പാഠം ഓഡിയോ കേള്‍ക്കുക. ബോദ്ധ്യമാകുന്ന വാക്കുകളും ആശയങ്ങളും നിങ്ങളുടെ നോട്ടു പുസ്തകത്തില്‍ കുറിച്ച് വയ്ക്കുക. ഒന്നിലധികം തവണ കേള്‍ക്കുന്നത് ഉചിതമായിരിക്കും. ശബ്ദപാഠ പരിശീലനത്തിന്റെ ഏറ്റവും ഒടുവില്‍ കേട്ട ആശയത്തിന്റെ സംക്ഷിപ്തം എഴുതി വയ്ക്കുക. - സ്വയം ചോദ്യം :
ഇന്നത്തെ സ്വയം ചോദ്യം നോട്ടു പുസ്തകത്തില്‍ അതേ പടി കുറിച്ചിടുക. എന്നാല്‍ ഉത്തരം എഴുതരുത്. ആ ചോദ്യം മനസ്സില്‍ ഉറയ്ക്കാന്‍ പാകത്തില്‍ മൂന്നു നാല് തവണ വായിച്ചതിനു ശേഷം പുസ്തകം അടക്കുക. പകല്‍ പലവുരു ഇതേ ചോദ്യം ഉള്ളില്‍ ചോദിച്ചു കൊണ്ടേ ഇരിക്കണം. വൈകിട്ടുള്ള പരിശീലനത്തില്‍ ഉത്തമെഴുത്തിന്റെ സമയത്തുമാത്രമേ ഉത്തരം എഴുതാവൂ.
വൈകീട്ട് ചെയ്യേണ്ട സാധനകള്‍
- ധ്യാനം :
- ആത്മ നിര്‍ദേശ ആലേഖനം :
ഇന്നത്തെ ആത്മ നിര്‍ദേശ വാക്യം ചുണ്ടനക്കി മന്ത്രിച്ചു കൊണ്ട് നോട്ടു പുസ്തകത്തില്‍ 21 തവണ എഴുതുക. അതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. - ഉത്തരമെഴുത്ത് :
രാവിലത്തെ സ്വയം ചോദ്യത്തിനു ഇന്ന് പകല്‍ മുഴുവനും ലഭിച്ച ഉത്തരങ്ങള്‍ക്കു ഒടുവില്‍ ലഭിച്ച ഉത്തരം രണ്ടു മൂന്നു വാക്യത്തില്‍ എഴുതുക. അതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. - ശ്രവണ ബോദ്ധ്യം :
രാവിലത്തെ ശബ്ദ പാഠത്തിന്റെ സംക്ഷിപ്തം വായിച്ചതിനു ശേഷം ഒന്ന് കൂടി മനനം ചെയ്തിട്ട് അതില്‍ നോക്കാതെ സ്വതന്ത്രമായി എഴുതുക. അതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. - സ്വയം ബോദ്ധ്യം :
ഇന്നത്തെ ദിവസം ഈ പരിശീലനത്തിലൂടെ കടന്നു പോയപ്പോള്‍ ഉണ്ടായ അവനവനെ കുറിച്ചുള്ള ബോദ്ധ്യം നോട്ടു പുസ്തകത്തില്‍ എഴുതി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. - കൃതജ്ഞതാ വാചകം :
നോക്കി ചുണ്ടനക്കി വായിക്കുക : “എനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിനും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങള്‍ക്കും എന്റെ മാതാപിതാക്കളോടും ഗുരു പരമ്പരകളോടും ഭൂമിയോടും ജീവകുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നല്കിയ ഈ മഹാ പ്രപഞ്ച ബോധത്തിനോടും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു., നന്ദി, നന്ദി, നന്ദി!!”
ഉറക്കം :
തുടര്‍ന്ന് മൊബൈല്‍ – റ്റീവീ, കമ്പ്യൂട്ടര്‍ തുടങ്ങിയുള്ള വിഷ്വല്‍ മീഡിയകള്‍ യാതൊരു കാരണവശാലും നോക്കാതെ കിടന്നുറങ്ങുക.
