എന്താണ് ആത്മനിർദേശം?
ആത്മത്തോട് അല്ലെങ്കിൽ അവനവനോട് നിർദ്ദേശിക്കുന്നതാണ് ആത്മനിർദ്ദേശം എന്ന് ചുരുക്കിപ്പറയാം.
അവനവനോട് എന്താണ് നമുക്ക് പറയാനുള്ളത്? അവനവനോട് എന്തിനാണ് നാം പറയുന്നത്?
നമ്മുടെ ഉപബോധമാണ് നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തലത്തെ തീരുമാനിക്കുന്നത് എന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. മനസിന്റെ ആന്തരിക തലമാണ് ഉപബോധം എന്ന് സാധാരണ ഭാഷയിൽ പറയാം. അതിനുമകത്ത് അവബോധവും പരിബോധവും ഉണ്ടെന്നുള്ളതാണ് പിന്നീടുള്ള പാഠം. നാം ചിന്തിക്കുന്നത് ബോധതലത്തിൽ നിന്നുകൊണ്ടാണ്. നാം കേൾക്കുന്നതും അറിയുന്നതും പ്രകടിപ്പിക്കുന്നതും ഒക്കെ പ്രകടബോധത്തിന്റെ തലത്തിൽ നിന്നാണ്. പ്രകടബോധത്തിലൂടെ , ഇന്ദ്രിയങ്ങളിലൂടെ നാം സ്വീകരിക്കുന്ന കാര്യങ്ങൾ, നമ്മുടെ ബോധതലത്തിൽ – നമ്മുടെ ചിന്തയുടെ തലത്തിൽ പ്രവർത്തിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
നാം നമ്മുടെ ജീവിതത്തിൽ നടക്കുന്നു എന്ന് അറിയുന്നത് അഥവാ നമ്മുടെ awarnesse acting ആയി നിൽക്കുന്ന സ്ഥലം എന്ന് പറയുന്നത് ഈ ബോധമനസ്സാണ്. ഈ ബോധമനസ്സാണ് അകത്തേക്ക് എന്ത് കൊടുക്കണം എന്ന് കൊടുക്കണ്ട എന്ന് തീരുമാനിക്കുന്നത്. എന്നാൽ ഈ ബോധമനസ്സല്ല നമ്മുടെ ജീവിതത്തെ പൂർണ്ണമായി തീരുമാനിക്കുന്നത്. എങ്ങോട്ട് പോകണം എന്നുള്ള ചിന്ത ഉണ്ടാവുന്നത് ബോധ മനസാണ്. പക്ഷേ എങ്ങനെ തന്റെ സാധ്യത എന്ന് തീരുമാനിക്കുന്നത് ബോധമനസ്സല്ല.
ഉപബോധം ഉണ്ടാവുന്നത് നാം ഗർഭസ്ഥശിശു ആയിരിക്കുമ്പോഴാണ്. അവിടെ നിന്നും നാം ഒരു ക്ലീൻ സ്ലൈറ്റ് ആയിട്ട് ഉരുവാക്കപ്പെടുമ്പോൾ അതിലേക്ക് നമ്മുടെ പരിസരത്തു നിന്നും കിട്ടുന്ന ഓരോ സംജ്ഞകളും, ഓരോ അനുഭവങ്ങളും, ഓരോ അനുഭൂതികളും നാം സ്വീകരിച്ച് അതു നമ്മുടെ ഓർമ്മകളായി മുൻ അനുഭവങ്ങളുടെ രേഖപ്പെടുത്തലുകളായി നമ്മുടെ ഉള്ളിൽ സൂക്ഷിക്കുന്നു. അടുത്ത ഒരു അനുഭവം ഉണ്ടാവുമ്പോൾ, ആ അനുഭവത്തെയും നാം ഇതിനോട് ചേർത്തുവച്ചാണ് സൂക്ഷിക്കുന്നത്. മൂന്നാമത്തെ അനുഭവം ഉണ്ടാകുമ്പോൾ അത് ആദ്യ രണ്ടുമായി ചേർത്തുകൊണ്ട് സൂക്ഷിക്കുന്നു. ഇങ്ങനെ ലിങ്ക് ചെയ്ത് ലിങ്ക് ചെയ്ത് സൂക്ഷിച്ച് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു ബോധമാണ് നമ്മുടെ സ്വത്വത്തെ തീരുമാനിക്കുന്നത്.
നാം അറിയുന്ന നമ്മുടെ ചിന്തയിൽ നമ്മുടെ പ്രവർത്തിയിൽ ഒക്കെ പ്രകടമാകുന്ന ഞാൻ എന്നത് ഉണ്ടാവുന്നത് ഈ ഉപബോധത്തിലാണ്. ഈ ഉപബോധത്തിൽ ഉണ്ടാകുന്ന ചിത്രമാണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുകയെ തീരുമാനിക്കുന്നത്. ഉപബോധ ചിത്രം അഥവാ paradigm എന്നത് നമ്മുടെ പ്രകടമനസ്സിലൂടെ ബോധമനസ്സിലേക്ക് എത്തി, വിശകലനം ചെയ്യപ്പെട്ടു അകത്തേക്ക് പോയി സൂക്ഷിക്കപ്പെടുന്ന കാര്യങ്ങളുടെ ആകെ തുകയാണ്. ഈ ആകെത്തുകയാണ് നമ്മുടെ വർത്തമാനത്തേയും ഭാവിയേയും തീരുമാനിക്കുന്നത്. നാം എന്തെങ്കിലും ചിന്തിക്കുമ്പോൾ പോലും, നാം നമ്മുടെ യുക്തി വിചാരം ചെയ്തുകൊണ്ട് വർത്തമാന സമയത്തെ കൈകാര്യം ചെയ്യുമ്പോഴും ഒക്കെ, സംഭവിക്കുന്നത് എന്താണെങ്കിലും, വർത്തമാന അനുഭവങ്ങളെ കൈകാര്യം ചെയ്യുമ്പോഴൊക്കെ അതിന്റെ അടിസ്ഥാനപരമായ പ്രവർത്തനങ്ങളെ വെളിപ്പെടുത്തുന്നത്, അതിന്റെ സാധ്യതയെ വെളിപ്പെടുത്തുന്നത്, ഉപബോധമാണ്. ഈ ഉപബോധ ചിത്രം എന്തോ അതാണ് നമ്മുടെ ജീവിത അനുഭവമായി വരുന്നത്.
ചെറിയകാലത്ത് ദരിദ്രതിലായിരുന്ന ഒരാൾ പലവരും അത്തരം അനുഭവത്തിലൂടെ പോകുമ്പോൾ തന്റെ ജീവിത പശ്ചാത്തലം ദാരിദ്ര്യത്തിന്റേതാണ് എന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിൽക്കുന്നത് ഉപബോധത്തിലാണ്. ഈ ഉപബോധത്തെ നമുക്ക് ഒരു നിർദ്ദേശം കൊണ്ടോ ഒരു രാത്രി കൊണ്ടോ മാറ്റി എഴുതാൻ ആവില്ല. ഉപബോധം എന്താണോ പറയുന്നത് അതാണ് നമ്മുടെ വിശ്വാസ വ്യവസ്ഥ. നമ്മുടെ വിശ്വാസ വ്യവസ്ഥ എന്താണ് അതാണ് നാം. വിശ്വാസവ്യവസ്ഥയിലെ ജീവിതത്തിന്റെ അനുഭവങ്ങൾ, അനുഭവങ്ങളുടെ ആലേഖനങ്ങൾ എന്തോ, അതിന്റെ ആവർത്തനങ്ങൾ ആയിരിക്കും ജീവിതത്തിൽ പിന്നീട് ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ സംഭവങ്ങളും. ഈ ഉപബോധ ചിത്രത്തെ മാറ്റിയെഴുതാതെ ജീവിതത്തിന്റെ സാധാരണ അനുഭവങ്ങളെ മാറ്റിയെടുക്കാൻ കഴിയില്ല. സാധാരണ അനുഭവങ്ങളെ മാറ്റിയെടുക്കണമെങ്കിൽ ഉപബോധ ചിത്രത്തെ ആവർത്തിച്ച് ആവർത്തിച്ച് ചില കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കേണ്ടതുണ്ട്.
ഞാൻ പറഞ്ഞു ജീവിതത്തിന്റെ അനുഭവങ്ങളുടെ ആവർത്തനങ്ങളെയാണ് ഉപബോധം സ്വീകരിച്ചു സൂക്ഷിക്കുന്നതെന്ന്. ആദ്യമൊക്കെ ജീവിതത്തിന്റെ അനുഭവങ്ങളെ സൂക്ഷിച്ചു എടുത്തു വയ്ക്കും. പിന്നീട് പിന്നീട് ആവർത്തിച്ചുണ്ടാവുന്ന ജീവിത അനുഭവങ്ങളെയാണ് സൂക്ഷിച്ചുവയ്ക്കുന്നത്. ഈ ജീവിത അനുഭവങ്ങൾ ഓർമ്മകളുടെ ബിംബങ്ങളായി ഉള്ളിൽ നിൽക്കുന്ന സമയത്ത്, അത് നമ്മുടെ വിശ്വാസവ്യവസ്ഥയായി രൂപപ്പെടുന്ന സമയത്ത്, അത് നമ്മുടെ ജീവിതത്തെ ജീവിത പശ്ചാത്തലത്തെ അനുഭവങ്ങളെ തീരുമാനിക്കുന്നു; അവയുടെ ആവർത്തനങ്ങൾ ജീവിതത്തിൽ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാം രോഗത്തിന്റെ കാര്യത്തിലോ ബന്ധങ്ങളുടെ കാര്യത്തിലോ സമ്പത്തിന്റെ കാര്യത്തിലോ അറിവിന്റെ കാര്യത്തിലോ ഒരു പ്രത്യേക നിലയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനം ഉപബോധമാണ്. ഈ ഉപബോധത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ആത്മനിർദേശം എന്ന പ്രക്രിയ കൊണ്ട് നാം ഉദ്ദേശിക്കുന്നത്.
എന്താണ് ഈ ആത്മനിർദേശം
ശുഭകരമായ ഒരു വാക്യം; നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വാക്യം. ആ വാക്യത്തിൽ കർത്താവ് ഞാനാണ്. ഞാൻ കർത്താവായി കൊണ്ടുള്ള ഒരു വാക്യം. അത് ശുഭകരമായിരിക്കണം. അങ്ങനെ ശുഭകരമായ ഒരു വാക്യം ഞാൻ ആവർത്തിച്ച് ആവർത്തിച്ച് ആവർത്തിച്ച് പറയുമ്പോൾ, എന്റെ ഉള്ളിലും അത് ആലേഖനം ചെയ്യപ്പെടും. അതെന്റെ ശബ്ദമായി, എന്റെ വിശ്വാസവ്യവസ്ഥയുടെ ഭാഗമായി മാറും. എന്റെ വിശ്വാസവ്യക്തിയുടെ ഭാഗമായി മാറുന്ന ആ നാദമാണ് എന്റെ അടുത്ത നിമിഷത്തെ, ഇനി വരാൻ പോകുന്ന സമയങ്ങളെ, ഇനി വരാൻ പോകുന്ന കാലത്തെ തീരുമാനിക്കുന്നത്. അതുകൊണ്ട് നമുക്ക് നമ്മുടെ ആന്തരിക ചിത്രത്തെ മനോ ചിത്രത്തെ അഥവാ മെന്റല്‍ പാരഡൈമിനെ മാറ്റി എഴുതാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണം എന്ന് പറയുന്നത് ആത്മനിർദ്ദേശമാണ്
“ പ്രകൃതി എന്നെ സംരക്ഷിക്കുന്നു” എന്ന വാക്യം ഒരു ആത്മനിർദ്ദേശമാണ്. നാം നിരന്തരം അത് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ഞാനാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത് എന്നോ, ഞാൻ മൂലമാണ് ഇവിടെയുള്ള ചലനങ്ങൾ മുഴുവൻ ഉണ്ടാവുന്നത് എന്നോ, എന്റെ സുരക്ഷയ്ക്ക് ഞാൻ തന്നെയാണ് യത്നിക്കേണ്ടത് എന്നോ ഉള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരും. ഈ പ്രകൃതി എന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന മനോ ചിത്രത്തിലേക്ക് നാം പതിയെ പതിയെ പതിയെ ചെന്നെത്തും. അങ്ങനെ ഒരു മനോചിത്രം ഉണ്ടായിക്കഴിയുമ്പോൾ നമ്മുക്ക് ചുറ്റുമുള്ള പ്രകൃതിയോട് നാം ശുഭകരമായ രീതിയിൽ വാചികമല്ലാതെ സംസാരിക്കുകയും പ്രകൃതി നമുക്ക് സുരക്ഷയേകുന്ന പശ്ചാത്തലം നിരന്തരം ഒരുക്കിത്തരികയും ചെയ്യും.
ഞാൻ ആത്മവിശ്വാസമുള്ള ആളാണ് എന്നുള്ള ഒരു ആത്മനിർദ്ദേശമാണ് നൽകുന്നത് എങ്കിൽ എന്റെ ആത്മവിശ്വാസം പതിയെ പതിയെ പതിയെ വർദ്ധിച്ച് യഥാർത്ഥത്തിൽ എനിക്ക് എത്രത്തോളം ഉയരാൻ കഴിയുമോ ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ അത്രത്തോളം എനിക്ക് ഉയരാൻ കഴിയും
ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ആൾക്ക് ജീവിതത്തിലുടനീളം സന്തോഷം കണ്ടെത്താൻ കഴിയും. അപ്പോൾ നാം നമ്മോടു തന്നെ പറയുന്ന വാക്യമാണ് സ്വയം സംഭാഷണം. അത് നാം നിർദിഷ്ട രൂപത്തിൽ എഴുതി തയ്യാറാക്കി നമ്മോട് തന്നെ ആവർത്തിച്ച് ആവർത്തിച്ച് ആവർത്തിച്ച് പറയുമ്പോൾ അതിനെ ആത്മനിർദേശം എന്ന് പറയും.
സാധാരണ രീതിയിൽ ആത്മനിർദ്ദേശങ്ങൾ ശുഭവാക്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഉണ്ടാക്കുക. ആത്മനിർദ്ദേശങ്ങളുടെ നീളം കുറവായിരിക്കും. ആത്മനിർദ്ദേശങ്ങൾ നാം പറയുന്നത് ചിന്ത ഉണർന്നിരിക്കുമ്പോഴല്ല, ചിന്ത സുഷുപ്തിയിലേക്ക് അടുത്തു നിൽക്കുമ്പോഴാണ്. സുഷുപ്തിയിലേക്ക് അടുത്തുനിൽക്കുന്ന ചിന്തയുടെ സമയത്ത് നാം പറയുന്ന വാക്യങ്ങൾ നമ്മുടെ ഉപബോധം യുക്തിയുടെ സ്വാധീനമില്ലാതെ – യുക്തിയുടെ തടസ്സമില്ലാതെ സ്വീകരിക്കും. അത് ആവർത്തിച്ച് ആവർത്തിച്ച് ആവർത്തിച്ച് സംഭവിക്കുമ്പോൾ അത് നമ്മുടെ ആന്തരിക മനസ്സിന്റെ ഉപബോധത്തിന്റെ ആലേഖനമായിത്തീരും. അത് നമ്മുടെ ഭാവിയായി തീരും. അതുകൊണ്ട് ആത്മനിർദ്ദേശങ്ങൾ പറയുക. ചുരുങ്ങിയത് 21 തവണയെങ്കിലും പറയുക. അങ്ങനെ പറഞ്ഞു പറഞ്ഞു മുന്നേറുമ്പോൾ ഒരുനാൾ ആ ആത്മനിർദ്ദേശം നിങ്ങളുടെ ഭാഗമായി ത്തീരും. നിങ്ങൾ തന്നെയായിത്തീരും. ശുഭകരമായ ആത്മനിർദ്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തെ നയിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം . 🙏
