ക്യൂലൈഫിന്റെ പരിശീലനങ്ങള്‍ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
*1. പ്രാണധ്യാനം : * നമ്മുടെ ശരീരത്തിലെ ഫ്രീറാഡിക്കലുകള്‍ പുറത്തേക്കു പോകുന്നു, കൂടുതല്‍ അയോണീകരിക്കപ്പെട്ട ഓക്സിജന്‍ അകത്തേക്ക് ചെല്ലുന്നു. പ്രാപഞ്ചിക ചലനാത്മകതയുടെ പ്രാദേശിക രൂപമായ പ്രാണനുമായുള്ള (നമ്മുടെ ജീവന്റെ / നില നില്പിന്റെ ഉറവിടവുമായുള്ള ) ബന്ധം പുന:സ്ഥാപിക്കുന്നു. കൃത്യ സമയത്ത് ചെയ്യുന്നതിലൂടെ നമ്മുടെ ജൈവ ഘടികാരം ക്രമീകരിക്കപ്പെടുന്നു.
*2. ആത്മനിര്‍ദേശം : * ഉപബോധ മനസ്സിനെ ശുഭീകരിക്കുവാനുള്ള ഒരു സങ്കേതത്തെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുന്നു. ആത്മ ചിത്രത്തെ (Mental Paradigm) മതിയായ രൂപത്തിലേക്ക് മാറ്റി രൂപകല്പന ചെയ്യുന്നു. വൈകാരിക ഭാണ്ഡങ്ങളെ അഴിച്ചു കളയാനുള്ള ഉയര്‍ന്ന ക്യൂലൈഫ് പരിശീലനങ്ങള്‍ക്കു ശേഷം ഉപബോധത്തെ ഉടനടി റീ സെറ്റ് ചെയുവാന്‍ ഉള്ള പ്രാഥമിക പരിശീലനം കൂടി പരിശീലിച്ചു വയ്ക്കുന്നു.
*3. ബന്ധുത്വ മനനം : * വീട്ടിലെ / കൂട്ടത്തിലെ / നാട്ടിലെ വ്യക്തികള്‍ തമ്മിലുള്ള പാരസ്പര്യം ശുഭകരമായ വഴിയിലേക്ക് തിരുത്തി രൂപകല്‍പ്പന ചെയ്യുന്നു. മനസ്സിലെ സാമൂഹ്യമായ വികല ബോദ്ധ്യങ്ങളും ശീലങ്ങളും മാറ്റി എഴുതുകയും ഭാവനയിലൂടെ കൂടുതല്‍ സാമൂഹ്യ സുരക്ഷിതത്വം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. കൂടുതല്‍ ആളുകള്‍ ഒരുമിച്ചു ഈ പരിശീലനം ചെയ്യുന്നതിലൂടെ സാമൂഹ്യ ഗതി തന്നെ മാറ്റി എഴുതിയ ചരിത്രം ഒളിമ്പസ്സിന്റെ ബന്ധുത്വ മനനത്തിനുണ്ട്.
*4. കോര്ട്ടെ കാര്‍വ് : *അവനവന്റെ ബോധപരമായോ, ബുദ്ധി പരമായോ വൈകാരികമായോ ഉള്ള ശേഷികളെയും പരിമിതികളെയും സ്വയം ബോദ്ധ്യപ്പെടുത്തുന്നു. വൈകാരിക ബുദ്ധിയെ ക്രമീകരിച്ചു മികവുറ്റതാക്കുന്നു. വസ്തു വസ്തുതാ സമയ ബോദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നു. ശാരീരികവും മാനസികവുമായ ഏകോപനം ക്രമീകരിക്കുന്നു. വൈയക്തിക ബന്ധം, സാമൂഹികമായ ഇടപെടല്‍, സ്വയം ബോദ്ധ്യങ്ങള്‍ എന്നിവ മികച്ചതാക്കുന്നു. മൊത്തം ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്നു.
*5. മൂന്ന് ഘട്ട കേള്‍വി : *യഥാര്‍ത്ഥ ജീവിതത്തെ പറ്റിയുള്ള ചിന്താപരമായ തിരുത്തലുകള്‍ നടത്തുവാന്‍ അന്വേഷികളെ സഹായിക്കുന്നു. വിദ്യയും അഹവും യുക്തിയും ശീലവും ഭരിച്ച വികല വ്യക്തിത്വങ്ങളെ പ്രതിവിദ്യയിലൂടെ ബൌദ്ധികമായി കടത്തി വിടുന്നു. ഒരു ആശയത്തെ ശരിയാം വിധം സ്വാംശീകരിക്കുവാനുള്ള പ്രായോഗിക ബോദ്ധ്യം ഉണ്ടാക്കുന്നു. (ഒരു തവണ മാത്രം കേള്‍ക്കുന്നവര്‍ക്കും എഴുതി വയ്ക്കാത്തവര്‍ക്കും ഈ അനുഭവം ഉണ്ടാകില്ല.)
*6. ജേണല്‍ എഴുത്ത് : *ഉപബോധത്തെ മെരുക്കി എടുക്കുന്നതിനും പുതിയ ഉപബോധ ചിത്രങ്ങള്‍ രൂപകല്പന ചെയ്തു സ്ഥാപിക്കുവാനും നാം ഈ പരിശീലനം ഉപയോഗിക്കുന്നു. ബോധത്തെയും ഉപബോധത്തെയും പരസ്പരം ബന്ധിപ്പിക്കുവാനുള്ള ഒരു ഉത്തമ ഉപകരണം കൂടിയാണ് എഴുത്ത്.
നമ്മുടെ ബോദ്ധ്യങ്ങളെ ചിന്തകള്‍ എന്ന രൂപത്തില്‍ നിന്നും അക്ഷര രൂപത്തിലേക്ക് മാറ്റുമ്പോള്‍ മസ്തിഷ്കത്തിന്റെ ഗ്രേ മാറ്റര്‍ മെച്ചപ്പെടുകയും റെറ്റിക്യുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും ചെയ്യുന്നു. വസ്തു വസ്തുതാ ബോദ്ധ്യങ്ങളും ഓര്‍മയും ശമനശേഷിയും ചിന്താശേഷിയും ഗ്രഹിക്കുവാനുള്ള ശേഷിയും വൈകാരികതുലന ശേഷിയും വര്‍ദ്ധിക്കുന്നു.
*7. സ്വയം ചോദ്യം : *പോസിറ്റീവ് പ്രസ്താവനകളെ “എന്തുകൊണ്ട് / എങ്ങനെ” ചോദ്യങ്ങളാക്കി മാറ്റുന്നവയാണ് സ്വയം ചോദ്യങ്ങള്‍. ഇതിലൂടെ, ഉപബോധമനസ് ചിന്തയെ സ്വാധീനിക്കുന്നത് തടയുന്നതിനു പകരം, “എന്തുകൊണ്ട് / എങ്ങനെ” എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നു. ഇത് ഉപബോധത്തെ ഒരിക്കലും നിഷേധിക്കാനാകാത്ത രീതിയില്‍ ബോധ മനസ്സ് കൊണ്ട് പിന്താങ്ങുന്ന ഒരു മനോപാരസ്പര്യത്തിലേക്ക് എത്തിക്കുകയും നാം കൂടുതല്‍ ശക്തമായ മനോ ചിത്രത്തിനു ഉടമയാകുകയും ചെയ്യും.
*8. പെരുമാറ്റം : * നമ്മുടെ പെരുമാറ്റങ്ങളുടെ പാറ്റേണുകളെ ശ്രദ്ധയിലൂടെ ക്രമീകരിക്കുന്നു. അതിലൂടെ നമ്മുടെ ഓരോ പെരുമാറ്റ നിമിഷങ്ങളും നമ്മുടെ അറിവോടെയും ശ്രദ്ധയിലൂടെയും ആയിത്തീരുന്നു.
*9. റ്റാസ്കുകള് : * ജീവിത ധര്‍മങ്ങളെ ആസൂത്രണം ചെയ്തു വിഭാവനം ചെയ്തു നടപ്പിലാക്കി പൂര്‍ത്തീകരിക്കുന്ന ഒരു മസ്തിഷ്ക്ക ശീലം സ്വന്തമാക്കാന്‍ സഹായിക്കുന്നു. അതിനും അപ്പുറത്തേക്ക് കടന്നു ചെന്ന് പൂര്‍ത്തീകരണത്തിന്റെ പൂര്‍ണത ഉറപ്പാക്കുവാനായി അടുത്ത ഘട്ടമായ സമ്മാനം സ്വീകരിക്കുമ്പോഴുള്ള സന്തോഷത്തെ ശരീരം ശീലമാക്കുന്നു. ഇതിലൂടെ ജീവിതത്തിലെ ഏതു പ്രവൃത്തിയും ചെയ്തു മുഴുവനാക്കി സംതൃപ്തിയടയുന്ന ഒരു ശരീര ഭാഷ സ്വന്തമാക്കുവാന്‍ കഴിയുന്നു.
*10. കലക്ട്ടീവ് കോണ്‍ഷ്യസ്നെസ് മെഡിറ്റേഷന്‍ : * കൂട്ടമായിരുന്നു ധ്യാനിക്കുവാനും പ്രാപഞ്ചിക സംവിധാനത്തോട് കൂട്ടായി ഇഴ ചേരുവാനും ശരീരത്തെയും മനസ്സിനെയും ബോധത്തെയും ജീവ ചൈതന്യത്തെയും ജീവനെയും ശീലിപ്പിക്കുന്നു. ഇതുവഴി ഗാര്‍ഹിക ഗ്രാമ സദസ്സുകളില്‍ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുകയും സാമൂഹ്യ ജീവിതത്തിനു വേണ്ടുന്ന കൂട്ട് മാനസത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
*11. കൂട്ടായ്മ: *അനുഭവങ്ങള്‍ പങ്കിടല്‍ : * കൂട്ടായ്മ, നിരീക്ഷണ പാടവം, സഹിഷ്ണുത, സ്വീകാര്യത, വൈകാരിക ബുദ്ധി , പ്രതിപക്ഷ ബഹുമാനം എന്നിവ വികസിപ്പിക്കുവാന്‍ പരിശീലിക്കുന്നു.
*12. വിലയിരുത്തല്‍ : * ജീവിതത്തിന്റെയും കൂട്ടത്തിന്റെയും തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലെ ഓരോ ഘട്ടത്തെയും വിലയിരുത്തി മെച്ചപ്പെടുത്തി പുനര്‍ ക്രമീകരിക്കുവാന്‍ പരിശീലിക്കുന്നു.
*13. നാളത്തെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കല്‍ : *പ്രവര്‍ത്തനങ്ങളെ മുന്‍കൂര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ശീലം പരിശീലിക്കുന്നു.
*14. കൃതജ്ഞതാ ധ്യാനം : * മനസ്സിലെ എല്ലാവിധ തടസ്സങ്ങളെയും ഭാരങ്ങളെയും നീക്കി കളഞ്ഞു പ്രകൃതിയുമായി സുതാര്യതയിലാകുവാനും ജീവിതത്തിലെ സമസ്ത മേഖലയിലും സ്വസ്ഥത കൊണ്ട് വരുവാനും സഹായിക്കുന്നു.
*15. വിശ്രാന്തിധ്യാനം : * മനസ്സിനെയും ശരീരത്തെയും നാദങ്ങളുടെയും നിര്‍ദേശങ്ങളുടെയും സഹായത്തോടെ പൂര്‍ണ വിശ്രമത്തിലേക്ക് എത്തിക്കുകയും അതുവഴി ആര്‍ജ്ജിക്കുന്ന ജീവിത ഊര്‍ജ്ജത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.
*16. ക്രിയാത്മക ധ്യാനം: * വിശ്രാന്തി ധ്യാനത്തിന്റെ തുടര്‍ച്ചയായ ഈ പരിശീലനം വഴി ഓരോ വിശ്രാന്തി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും ഭാവനയും സര്‍ഗ ശേഷിയും വികസിപ്പിച്ചു എടുക്കുവാന്‍ സഹായിക്കുന്നു.
*17.ഉത്തരമെഴുത്ത് : * ഒരിക്കല്‍ മനസ്സില്‍ ഒരു ചോദ്യം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവയ്ക്കുള്ള ഉത്തരം കണ്ടെത്തി ആലേഖനം ചെയ്യുന്നത് വരെ അന്വേഷിക്കുവാനും അവസരം കിട്ടുമ്പോള്‍ അതിനെ ആലേഖനം ചെയ്തു വയ്ക്കുവാനും ഉള്ള ശീലം ആര്‍ജ്ജിക്കുന്നു. ഇതുവഴി ഉപബോധത്തിലെ കാണാമറയത്തുള്ള ഉത്തരങ്ങളെ സ്വയം ബോദ്ധ്യപ്പെടുവാന്‍ ആകുന്നു.
*18. പ്രവേശക ധ്യാനം : * മനസ്സ്, ശരീരം, ചിന്ത എന്നിവയെ ലഘൂകരിക്കുകയും ശരീരത്തിലെയും മനസ്സിലെയും കേടുപാടുകളെ ശമിപ്പിക്കുകയും സ്വാഭാവികമായ നിദ്രയിലേക്ക് കടത്തി വിടുകയും ചെയ്യുന്നു. അതുവഴി അപകടം അല്ലാതെയുള്ള മനോജന്യമായ എല്ലാവിധ ശാരീരിക മാനസിക അസ്വസ്ഥതകളെയും രോഗങ്ങളെയും തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഭേദപ്പെടുത്തുകയും ചെയ്യുന്നു.
