ആത്മ നിര്‍ദേശങ്ങള്‍ ഉപബോധത്തില്‍ ആലേഖനം ചെയ്യാനുള്ള ഏറ്റവും ലളിതമായ പ്രായോഗിക മാര്‍ഗമാണ് അന്തര്‍ ലേഖനം അഥവാ Intro-Scripting. അന്തര്‍ലേഖനം ചെയ്യാനുള്ള ചുവടുകള്‍ ഇവയാണ്.
- മസ്തിഷ്ക പ്രവര്‍ത്തനത്തെ (അവബോധത്തെ) ആല്‍ഫാ സ്റ്റേജില്‍ നില നിര്‍ത്തുവാനുള്ള ഉപകരണ സംഗീതം കേള്‍ക്കുക. (കേള്‍ക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഞങ്ങളെ വിളിക്കാന്‍ മറക്കരുത്. )
- സംഗീതം കേട്ടു കൊണ്ട് ഒരു മിനിട്ട് കണ്ണടച്ച് ഇരിക്കുക.
- ജേണലില്‍ ആത്മ നിര്‍ദേശത്തെ വൃത്തിയായും സുന്ദരമായും ക്രമമായും 21 തവണ എഴുതുക.
- എഴുതുമ്പോള്‍ ആത്മ നിര്‍ദേശം സ്വയം കേള്‍ക്കാവുന്ന ശബ്ദത്തില്‍ (കഴിയുമെങ്കില്‍ അല്പം ഉച്ചത്തില്‍ തന്നെ) മന്ത്രിക്കുക അഥവാ ഉരുവിടുക.
- എഴുതിക്കഴിഞ്ഞു അതിനു താഴെ ഒപ്പിടുക.
- അതിനു ശേഷം ഒരു മൂന്നു മിനിട്ട് കണ്ണടച്ച് ഇരിക്കുക.
- ഈ പ്രക്രിയയാണ് അന്തര്‍ ലേഖനം.

