ചെറിയ ഒരു ടെസ്റ്റ്
ഇത് നിങ്ങളുടെയും പ്രശ്നമാണോ?
അസ്വസ്ഥതകളും അസുഖങ്ങളും അബദ്ധങ്ങളും അപകടങ്ങളും ജീവിതത്തിലേക്ക് ഇടയ്ക്കിടെ വന്നു കയറുന്നത്. അതിനു കാരണം എന്തെന്ന് അറിയാതെ നിങ്ങളും അനുഭവിച്ചു അനുഭവിച്ചു മടുക്കുന്നത്?
ചെറിയ ഒരു ടെസ്റ്റ് നടത്താം.
ഒരു പേപ്പറും പേനയും എടുക്കുക. താഴെയുള്ള ഓരോ ചോദ്യത്തിനും ഈ വിധം മാര്‍ക്കിടുക.
ഒരിക്കലുമില്ല : 0 ; ഒന്ന് രണ്ടു തവണ : 2 ; വിരളമായി : 4 ; വല്ലപ്പോഴും : 6 ; ഇടയ്ക്കിടെ : 8 ; എപ്പോഴും : 10 ;
- നിങ്ങളുടെ ചിന്തയിലും പറച്ചിലിലും പെരുമാറ്റത്തിലും നെഗറ്റീവ് കടന്നു വരുന്നുണ്ടോ?
- നിങ്ങളില്‍ അങ്ങനെ വരുന്നതായി ആരെങ്കിലും പറയുന്നുണ്ടോ ?
- അപവാദങ്ങളിലും മറ്റുള്ളവരുടെ കുഴപ്പങ്ങളെ ശ്രദ്ധിക്കുന്നതിലും നിങ്ങള്‍ സമയം ചെലവാക്കുന്നുണ്ടോ ?
- ഇടയ്ക്കിടെ നിങ്ങളുടെ മൂഡ് ഡൌണ്‍ ആകുന്നുണ്ടോ ?
- അടുപ്പമുള്ള ആരെങ്കിലുമൊക്കെ കാരണം പറയാതെ അകന്നു പോകുന്നുണ്ടോ ?
- ഉള്ളില്‍ എങ്കിലും സ്വയം പഴിക്കാറുണ്ടോ?
- തന്റെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം താന്‍ അല്ലാത്തെ മറ്റെന്തോ ആണെന്ന് തോന്നാറുണ്ടോ?
- മറ്റുള്ളവരെ പഴിക്കുകയോ ശപിക്കുകയോ ചെയ്യാറുണ്ടോ?
- തനിക്കു ഒന്നിനും കഴിയുന്നില്ല എന്ന് തോന്നാറുണ്ടോ? .
മാര്‍ക്കായി കിട്ടിയ എല്ലാം കൂടി കൂട്ടിയാല്‍ കിട്ടുന്നതാണ് നിങ്ങളുടെ നെഗേറ്റിവിറ്റി. എങ്കില്‍ അറിയുക, നിങ്ങളുടെ ഉപബോധം അശുഭകരമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. അത് അസ്വസ്ഥതകളും അസുഖങ്ങളും, അബദ്ധങ്ങളും അപകടങ്ങളും ജീവിതത്തിലേക്ക് ഇടയ്ക്കിടെ കൊണ്ടു തരും. ഉപബോധത്തെ റീ പ്രോഗ്രാം ചെയ്യുവാന്‍ നാം ശ്രദ്ധാപൂര്‍വ്വം പരിശീലിക്കുക എന്നതാണ് അതിനു ആകെയുള്ള
പൂര്‍ണമല്ല
