PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍

PSP LITE 

ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍ 

രാവിലെ ചെയ്യേണ്ടുന്ന സാധനകള്‍

  1. ധ്യാനം :
    ശാന്തമായ ഒരിടത്ത് വടക്കോട്ടു നോക്കി ഇരിക്കുക. കൈകള്‍ മടിയില്‍ മലര്‍ത്തി വയ്ക്കുക. ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ വച്ച് ഹെഡ് ഫോണ്‍ വഴി ഇന്നത്തെ നിര്‍ദേശിത ധ്യാനം കേള്‍ക്കുക. കേട്ടു കഴിഞ്ഞും ഒരു മൂന്നു മിനിട്ട് കണ്ണടച്ചു ശാസത്തെ ശ്രദ്ധിച്ചു തന്നെ ഇരിക്കുക. 
  2. ആത്മ നിര്‍ദേശം :
    ഇന്നത്തെ ആത്മ നിര്‍ദേശ വാക്യം 21 തവണ അധികം ഉച്ചത്തിലല്ലാതെ ചുണ്ടനക്കി മന്ത്രിക്കുക.  ശ്രദ്ധിക്കുക. അധികം ഉച്ചത്തിലോ മൌനമായോ അല്ല, അവനവനു കേള്‍ക്കാവുന്ന ശബ്ദത്തില്‍ വേണം ആത്മ നിര്‍ദേശം മന്ത്രിക്കാന്‍.
  3. ശബ്ദപാഠം :
    ഇന്നത്തെ ശബ്ദ പാഠം ഓഡിയോ കേള്‍ക്കുക. ബോദ്ധ്യമാകുന്ന വാക്കുകളും ആശയങ്ങളും  നിങ്ങളുടെ നോട്ടു പുസ്തകത്തില്‍ കുറിച്ച് വയ്ക്കുക. ഒന്നിലധികം തവണ കേള്‍ക്കുന്നത് ഉചിതമായിരിക്കും. ശബ്ദപാഠ പരിശീലനത്തിന്റെ  ഏറ്റവും ഒടുവില്‍  കേട്ട ആശയത്തിന്റെ സംക്ഷിപ്തം എഴുതി വയ്ക്കുക.
  4. സ്വയം ചോദ്യം :
    ഇന്നത്തെ സ്വയം ചോദ്യം നോട്ടു പുസ്തകത്തില്‍ അതേ പടി കുറിച്ചിടുക. എന്നാല്‍ ഉത്തരം എഴുതരുത്. ആ ചോദ്യം മനസ്സില്‍ ഉറയ്ക്കാന്‍ പാകത്തില്‍ മൂന്നു നാല് തവണ വായിച്ചതിനു ശേഷം പുസ്തകം അടക്കുക. പകല്‍ പലവുരു ഇതേ ചോദ്യം ഉള്ളില്‍ ചോദിച്ചു കൊണ്ടേ ഇരിക്കണം. വൈകിട്ടുള്ള പരിശീലനത്തില്‍ ഉത്തമെഴുത്തിന്‍റെ സമയത്തുമാത്രമേ ഉത്തരം എഴുതാവൂ.

 വൈകീട്ട് ചെയ്യേണ്ട സാധനകള്‍

  1. ധ്യാനം : 
  2. ആത്മ നിര്‍ദേശ ആലേഖനം :
    ഇന്നത്തെ ആത്മ നിര്‍ദേശ വാക്യം ചുണ്ടനക്കി മന്ത്രിച്ചു കൊണ്ട് നോട്ടു പുസ്തകത്തില്‍  21 തവണ എഴുതുക. അതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുക.
  3. ഉത്തരമെഴുത്ത് :
    രാവിലത്തെ സ്വയം ചോദ്യത്തിനു ഇന്ന് പകല്‍ മുഴുവനും ലഭിച്ച ഉത്തരങ്ങള്‍ക്കു ഒടുവില്‍ ലഭിച്ച ഉത്തരം രണ്ടു മൂന്നു വാക്യത്തില്‍ എഴുതുക.  അതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുക.
  4. ശ്രവണ ബോദ്ധ്യം :
    രാവിലത്തെ ശബ്ദ പാഠത്തിന്‍റെ സംക്ഷിപ്തം വായിച്ചതിനു ശേഷം ഒന്ന് കൂടി മനനം ചെയ്തിട്ട് അതില്‍ നോക്കാതെ സ്വതന്ത്രമായി എഴുതുക. അതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുക.
  5. സ്വയം ബോദ്ധ്യം :
    ഇന്നത്തെ ദിവസം ഈ പരിശീലനത്തിലൂടെ കടന്നു പോയപ്പോള്‍ ഉണ്ടായ അവനവനെ കുറിച്ചുള്ള ബോദ്ധ്യം നോട്ടു പുസ്തകത്തില്‍ എഴുതി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുക.
  6. കൃതജ്ഞതാ വാചകം :
    നോക്കി ചുണ്ടനക്കി വായിക്കുക : എനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിനും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങള്‍ക്കും എന്‍റെ മാതാപിതാക്കളോടും ഗുരു പരമ്പരകളോടും ഭൂമിയോടും ജീവകുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നല്‍കിയ ഈ മഹാ പ്രപഞ്ച ബോധത്തിനോടും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു., നന്ദി, നന്ദി, നന്ദി!!” 

ഉറക്കം :
തുടര്‍ന്ന് മൊബൈല്‍ – റ്റീവീ, കമ്പ്യൂട്ടര്‍ തുടങ്ങിയുള്ള  വിഷ്വല്‍ മീഡിയകള്‍ യാതൊരു കാരണവശാലും നോക്കാതെ കിടന്നുറങ്ങുക.

Leave a Comment

Your email address will not be published. Required fields are marked *