ധ്യാനം എന്താണ് ധ്യാനം.?
നമ്മൾ ഇന്ന് സംസാരിക്കാം എന്ന് വിചാരിക്കുന്ന വിഷയം ധ്യാനമാണ് നമ്മൾ മുൻപേ പറഞ്ഞു നമുക്ക് ധ്യാനിക്കാൻ കഴിയില്ല ധ്യാനത്തിലേക്ക് നാം വീഴുകയാണ് ചെയ്യുക.
അടുത്തത് ധ്യാന പരിശീലനം ആണെന്നൊക്കെ നാം പറയാറില്ലേ ശരിക്കും ധ്യാനം അല്ല ധ്യാനിക്കാനായി നമുക്ക് എന്ത് ചെയ്യാം അല്ലെങ്കിൽ ധ്യാനത്തിലേക്ക് മറഞ്ഞുവീഴാൻ എന്ത് ചെയ്യാം ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടാവില്ല ഒരു പെണ്ണിനെ പ്രേമിക്കണമെന്ന് അതിയായ ആഗ്രഹമുള്ള ഒരു കോമളനായ യുവാവിനോട് സുഹൃത്തുക്കൾ പറഞ്ഞു കൊടുക്കുന്നത് നീ ഒരു പെണ്ണിനെ വളയ്ക്കാൻ ഇന്നതുപോലെ ചെയ്യൂ ഇന്നതുപോലെ ചെയ്യൂ എന്നൊക്കെ നമ്മൾ അതുപോലെയൊക്കെ ചെയ്തു കഴിയുമ്പോൾ എപ്പോഴെങ്കിലും മറിഞ്ഞു കുത്തി വീഴും.
അതുപോലെ നാട്ടിലെ ഒരുപാട് പേര് ഒരുപാട് സ്ഥലങ്ങളിൽ മറിഞ്ഞു കുത്തി വീഴാൻ പഠിപ്പിക്കുന്നുണ്ട്. ആ കണ്ണടിച്ചിരിക്കുന്നതു മുഴുവൻ ധ്യാനമാണെന്ന് നാം ധരിക്കുന്നുമുണ്ട് ധ്യാനം അതല്ല യഥാർത്ഥത്തിൽ ധ്യാനം എന്താ സിമ്പിൾ ആയിട്ട് മനസ്സിലാക്കാനുള്ള കാര്യം ഞാനന്നുള്ള ഓർമ്മ ഞാൻ എന്നുള്ള ബോധ്യം നിലനിൽക്കുന്ന സമയത്ത് “ഞാൻ” ഞാനാണ് ജീവിച്ചിരിക്കുന്നത്.
ഒരു കാര്യം മനസ്സിലാക്കുക നമ്മൾ പ്രകൃതി എന്ന മഹാ ശരീരത്തിന്റെ ഒരു ഭാഗമാണ് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു പ്രദേശമാണ് നെല്ലിയാമ്പതി എന്ന് പറയുന്നത് ഭാരതം എന്ന രാജ്യത്തിന്റെ ഒരു പ്രദേശമാണ്. നെല്ലിയാമ്പതി ഭാരതമല്ലേ? അല്ലേ? നെല്ലിയാമ്പതി ഭാരതമാണ് നെല്ലിയാമ്പതി ഭാരതത്തിന്റെ ഒരു പ്രദേശമാണ്. അങ്ങനെ പറയുന്ന പോലെ തന്നെ പ്രകൃതി എന്ന മഹാ ശരീരത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ ഒരു പ്രദേശമാണ് നമ്മൾ ഈ നമ്മൾ എന്നതിനെ ഞാൻ എന്ന ഒരു അതിരിട്ടു വേർതിരിക്കുന്നതോടുകൂടി ഞാനും പ്രകൃതിയും വേറെ ആവുന്നു. അതിനു മാറ്റിവച്ചാൽ ഞാനും പ്രകൃതിയും ഒന്നുതന്നെയാണ് ഒരു പേരിട്ട് വിളിക്കാൻ ആയിട്ട് നമ്മൾ അതിരുകൽപ്പിക്കും അല്ലോ അതിര് കൽപ്പിക്കാനായിട്ട് നമ്മൾ അളന്നു മാറ്റുമല്ലോ ഒരു ഒരു പ്രക്വയർമെന്റിനുള്ളിലും ഒരു അളന്നു വയ്ക്കൽ ഉണ്ട് ഇതാണെന്റെ പരിധി ഇതാണ് പരിധി ഇന്ന് നമ്മൾ അളന്നു വയ്ക്കാറുണ്ട് ഈ അളക്കൽ ഉണ്ടാവുന്ന സമയത്ത് നാം വേറിട്ടതാകുന്നു അളക്കാനുള്ള ഇടങ്ങൾ കാണുമ്പോൾ നാം വേറിട്ടതാവുന്നു ഏതൊരു വ്യവസ്ഥയും ഞാൻ എന്നുള്ള ഒരു വ്യവസ്ഥയാണ് വ്യക്തി എന്നു പറയുമ്പോൾ ശരീരം മാത്രമാണോ?.
ജീവനുണ്ട്, മനസ്സുണ്ട് അല്ലേ, അറിവുണ്ട് ശക്തിയുടെ അതതിന്റെ സ്ഥലം കാലം രൂപം ഭാവം ഇങ്ങനെയുള്ള ഇടങ്ങളിൽ നിൽക്കുമ്പോഴാണ് ഞാൻ എന്നുള്ളത് ഉണ്ടാവുന്നത് ഞാൻ കുറെ കോശങ്ങൾ ചേർന്നതാണ് ഞാൻ കുറെ മൂലകങ്ങൾ ചേർന്നതാണ് അല്ലേ ഞാനിപ്പോൾ ഈ വേദിയിൽ ഇരിക്കുകയാണ് ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം എന്നത് ഞാൻ ഇവിടെ ഇരിക്കുന്നു നിങ്ങൾ അവിടെ ഇരിക്കുന്നു എന്നുള്ളതാണ് നിങ്ങളെക്കാൾ കൂടുതൽ കുറെ കാര്യങ്ങൾ സംസാരിക്കുന്നു എന്നുള്ളതാണ് അതുകൊണ്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നതും നിങ്ങൾ അവിടെ ഇരിക്കുന്നതും അതുകൊണ്ടാണ് എനിക്ക് വ്യതിരിക്തത ഉള്ളത് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത്. ഇങ്ങനെ നമ്മൾ quotes പറയാൻ തുടങ്ങിയാൽ ഞാൻ”ന് ഒരുപാട് വ്യത്യസ്തതയാണ് അല്ലേ ആ വിശേഷങ്ങൾ എല്ലാം കൂടെ ചേർന്നതിനെയാണ് നാം ഞാൻ എന്നും മനസ്സിലാക്കുന്നത് ഞാൻ എന്നത് ഇവയെല്ലാം കൂടെ ചേർന്നതാണ്. അപ്പോ വസ്തു. ശരീരം Bday വസ്തുവാണ് അല്ലേ ശരീരം, മനസ്സ് വസ്തുവാണോ അതുപോലെ ജീവൻ നമ്മൾ ഇതൊക്കെ പഠിക്കാൻ പോകുന്നുണ്ട് നമ്മൾ ഇതൊക്കെ നാളത്തെ ക്ലാസുകളിൽ പഠിക്കാൻ പോകുന്നുണ്ട് ജീവൻ എന്താ അത് നമ്മുടെ പശ്ചാത്തലം.
ഞാൻ ഇവിടെ ഇരിക്കുന്നു നിങ്ങൾ അവിടെ ഇരിക്കുന്നു എന്നു പറഞ്ഞു അതൊരു പശ്ചാത്തലമാണ് സാഹചര്യം ആണ് അല്ലേ നിങ്ങൾ താഴെയിരിക്കുന്നു ഞാൻ മുകളിൽ ഇരിക്കുന്നു അതൊരു പശ്ചാത്തലമാണ് അല്ലേ നിങ്ങൾ എന്നെ കേൾക്കാൻ വന്നു എന്നു പറയുന്നത് ഒരു പശ്ചാത്തലമാണ് പശ്ചാത്തലം സാഹചര്യം ഇവയെല്ലാം കൂടെ ചേർന്നതാണ് ഞാനെന്നു പറയുന്നത് ഇവയെല്ലാം കൂടെ ചേരുമ്പോൾ വസ്തു മാത്രമല്ല ഇവയെല്ലാം കൂടെ ചേർന്നതാണ് “ഞാൻ” എന്ന വ്യവസ്ഥ അപ്പോ ഞാനും നിങ്ങളും ഉണ്ടല്ലോ നമ്മൾ ഇപ്പോൾ പറഞ്ഞ കഥയിൽ ഞാനും നിങ്ങളും ഉണ്ട് നിങ്ങൾ ഞാനുമുണ്ട് എന്ന് പറയുമ്പോൾ നിങ്ങളും ഞാനും തമ്മിൽ ഒരു പരിധി ഞാൻ വയ്ക്കുന്നുണ്ട് ഈ വ്യവസ്ഥയും ആ വ്യവസ്ഥയും തമ്മിലുള്ള ഒരു പരിധി ഞാൻ വയ്ക്കുന്നുണ്ട് അല്ലേ ഈ പരിധിയുടെ വേലിയാണ് ഞാൻ എന്നു പറയുന്നത് ഞാനെന്ന വിളിപ്പേരുള്ളത് ഞാനെന്ന വിളിപ്പേര് ഒരു വേലിയാണ് ഇതിനകത്ത് ഒരു രോഗമില്ലേ പുറത്തും ലോകമില്ല ഈ അകത്തും പുറത്തുമുള്ള ലോകങ്ങളുടെ വേർതിരിക്കുന്ന ആ മണ്ഡലത്തെയാണ് ആ വരയെയാണ് ഞാൻ എന്ന് പറയുന്നത് ഇതെപ്പോ ഇല്ലാതാവുന്നു അപ്പോൾ “ധ്യാനം” സംഭവിക്കുന്നു ഞാനൊന്ന് വേലി ഞാനൊന്ന് അതിര് എപ്പോൾ ഇല്ലാതാവുന്നു ധ്യാനം സംഭവിക്കുന്നു ഇല്ല എന്ന് പറയുമ്പോൾ ഇരുട്ടത്ത് ചെല്ലുമ്പോൾ ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലുള്ളതൊനും കാണാതെ വരും അതില്ല എന്നല്ല അർത്ഥം നമ്മുക്ക് അതില്ല അല്ലേ.
നമ്മൾ ഇല്ല എന്ന് പലപ്പോഴും കരുതുന്നതൊക്കെ അത് ഇല്ലാതാവുന്നില്ല അത് കാണാതാവുന്നു എന്നുള്ളതാണ് അപ്രത്യക്ഷമാവുന്നു എന്നുള്ളതാണ് അതുപോലെ നമ്മുടെ ഉള്ളിലെ അതിര് കാണാതാവുമ്പോൾ ധ്യാനം സംഭവിക്കുന്നു.
അപ്പോൾ എന്താണ് ധ്യാനം? വീണ്ടും എന്താണ് ധ്യാനം?
ഒരു വേലി കെട്ടിവെച്ചു ഒരു മതില് കെട്ടിവെച്ചു ഇവിടുന്നു നോക്കിയാൽ അപ്പുറത്തേക്ക് വേലിയാണെങ്കിൽ കുറെ തടസ്സങ്ങൾക്കിടയിലൂടെയാണ് കാണുക അല്ലേ മതിൽ ആണെങ്കിൽ അപ്പുറം കാണില്ല അതെവിടെ കാണുന്നില്ലെങ്കിലോ മതില് വേലി അത് അവിടെ കാണുന്നില്ലെങ്കിലോ തടസ്സം കാണില്ല ഇവിടുന്ന് നോക്കിയാൽ അവിടം കാണും ഇവിടുന്ന് നോക്കിയാൽ അവിടം കാണുന്നതിന് വേറൊരു പേരുണ്ട് എന്താണെന്നറിയോ ഇവിടുന്ന് നോക്കുമ്പോൾ അവിടം കാണുന്നുണ്ടെങ്കിൽ അതിനെ സുതാര്യത എന്നു പറയും ട്രാൻസ്പരൻസി എന്ന് പറയും ക്ലിയർ അല്ലേ. ഞാൻ നിൽക്കുന്ന പ്രകൃതിയുടെ ഈ പ്രദേശവും പ്രകൃതിയുടെ മറ്റെല്ലാ ഇടങ്ങളും ആയിട്ട് സുതാര്യതയിൽ ആവുന്ന അവസ്ഥയെയാണ് ധ്യാനം എന്നു പറയുന്നത് ഞാനെന്ന ഈ പ്രദേശവും പ്രകൃതിയുടെ മറ്റ് ഇടങ്ങളുമായി സുതാര്യതയിൽ ആവുന്ന അവസ്ഥയെ ധ്യാനം എന്ന് പറയും ക്ലിയർ ആണോ അത് നമുക്കിവിടുന്ന് മഴ പെയ്തിരിക്കുന്ന സമയത്ത് ആകാശത്തേക്ക് നോക്കിയാൽ മലയുടെ മണ്ടയിൽ കയറിയിരുന്നിട്ട് ദൂരത്തേക്ക് നോക്കിയാൽ അങ്ങേയറ്റം വരെ കാണാൻ കഴിയും അല്ലേ ഒരുപാട് ദൂരം കാണാൻ കഴിയും ഒരു വേനൽക്കാലത്ത് ആണെങ്കിൽ പലപ്പോഴും പൊടി പൊങ്ങി അടുത്ത ഇടം പോലും കാണാൻ കഴിയില്ല അടുത്ത മഴ വരെ കാണാൻ കഴിയില്ല അപ്പോൾ നമ്മുടെ വിസിബിലിറ്റിയുടെ ഒരു പ്രശ്നമുണ്ട് നമ്മൾക്ക് എത്രത്തോളം കാണാൻ കഴിയുന്നു എന്നുള്ളത് എത്രത്തോളം സുതാര്യം ആവുന്നു അത്രത്തോളം ദൂരത്തേക്ക് പോകാൻ കഴിയും ഒരു ധ്യാനി എത്രത്തോളം അയാളുടെ മനസ്സിന്റെ മണ്ഡലങ്ങളെ സുതാര്യമാക്കാൻ കഴിവുള്ളവരാണോ അതിനനുസരിച്ച് ധ്യാനം സംഭവിക്കും..
ധ്യാനിച്ചിട്ടേ ഇല്ല എന്ന് പറയുന്ന ഒരാളെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കുമ്പോൾ ഇഷ്ടപ്പെട്ട ഒരു വിനോദത്തിൽ ഏർപ്പെടുമ്പോൾ ഇഷ്ടപ്പെട്ട ഒരു വാഹനം ഓടിക്കുമ്പോൾ ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യുമ്പോൾ അയാൾ അയാളുടെ ഇഷ്ടത്തെ മാത്രം പരിഗണിക്കുമ്പോൾ ഞാൻ എന്ന പരിധി അവിടെ കൽപ്പിക്കില്ല അപ്പോൾ ധ്യാനമാണ് സംഭവിക്കുന്നത്
പൊട്ടിച്ചിരിക്കുമ്പോൾ പൊട്ടിക്കരയുമ്പോൾ ധ്യാനമാണ് സംഭവിക്കുന്നത് ഞാൻ മാറി നിന്നാൽ മതി ധ്യാനം സംഭവിക്കുന്നു പക്ഷേ അത് ഇരുന്നു ചെയ്യാൻ കഴിയില്ല നമ്മൾക്ക് ആ സാഹചര്യവുമായി നമ്മൾ ധ്യാനത്തിലേക്ക് വീണു ചൊല്ലുന്ന ആ സാഹചര്യം ഉണ്ടല്ലോ ആ സാഹചര്യവുമായി ഒരു ലയം ഉണ്ടാവണം ആ ലയം ഉണ്ടാവുന്നത് എപ്പോഴാണ് ഞാൻ മാറി നിൽക്കുമ്പോൾ ലയം ഉണ്ടാവുന്നു
ആ ലയം സംഭവിക്കണമെങ്കിൽ നമുക്ക് സ്വസ്ഥ്യം ഉണ്ടാവണം ഇരിക്കുന്നിടത്ത് സുഖകരമായി ഇരിക്കാൻ പറ്റണം
എനിക്ക് ആരോടെങ്കിലും ഒരു ചെറിയ അസൂയ ചൊറിച്ചിൽ തോന്നി അടുത്തിരിക്കുന്ന ഒരുത്തൻ കാർ വാങ്ങിക്കുന്നത് കണ്ടു എനിക്കിഷ്ടമായില്ല ഒരുത്തൻ എന്തെങ്കിലും ചെയ്യുന്നത് കണ്ടു എനിക്ക് അസൂയ തോന്നി. സ്വസ്ഥത ഇല്ല എനിക്ക് ഒരിടത്ത് സ്വസ്ഥമായിട്ട് ഇരിക്കാൻ പറ്റണം എനിക്ക് അസൂയ ഉണ്ടെങ്കിൽ സ്വസ്ഥമായിട്ട് ഇരിക്കാൻ പറ്റുമോ. ശരീരം കൊണ്ട് ചിലപ്പോൾ ഇരുന്നൊന്നുവരും പക്ഷേ സ്വസ്ഥത ഉണ്ടാവില്ല അപ്പോ നമ്മുടെ മനസ്സിനെ ആയിട്ടുള്ള ഒരു അവസ്ഥയെയാണ് വേണ്ടത് നമ്മൾ അതിനെ “യമം” എന്നാണ് പറയുക ഇനി അഥവാ അങ്ങനെ മാത്രമല്ല ജീവിതംകൊണ്ട് നമ്മൾ മാറിപ്പോയിട്ടുണ്ടെങ്കിൽ മാറാതെ നമ്മളെ തിരിച്ചുകൊണ്ടുവരാൻ ഉള്ളതാണ് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് യമവും നിയമവും ഒക്കെ യോഗ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കുക
അങ്ങനെയാവുമ്പോഴാണ് നമുക്കൊരു എടുത്തിരിക്കാൻ പറ്റുക ഇരുത്തം ഇരുന്നാൽ മതി നമുക്ക് ഒരു ജീവി എന്ന നിലയ്ക്ക് ഒരു എക്സിക്റ്റൻസി ഉണ്ടല്ലോ ഒരിടത്ത് ഇരുന്നാൽ പോരെ ഇരിക്കണം പക്ഷേ ഇരിക്കണമെങ്കിൽ മന:സമാധാനം വേണം വെറുപ്പില്ലാതിരിക്കണം ആരോടും ഉള്ള വിഷമം ഇല്ലാതിരിക്കണം അങ്ങനെ സ്വസ്ത്യത്തിൽ ഇരിക്കാൻ പറ്റുന്ന അവസ്ഥ എന്താവുമ്പോ, ഇരിക്കുമ്പോ നട്ടെല്ലിന് ഒരു വേദന കാലു വേദന പിന്നെ കുനിയാൻ വയ്യ കണ്ടില്ലേ വയർ കണ്ടോ ഇത്രയും വലിയ വയർ വച്ചിട്ടെങ്ങനെയാ കുനിയാൻ കഴിയുക കുറച്ചുനേരം കഴിയുമ്പോൾ വയറിനകത്ത് ഒരു ഉരുണ്ട്കയറ്റം സ്വാസ്ഥ്യം ഉണ്ടാവില്ല അങ്ങനെ എന്തുണ്ടെങ്കിലും അതിനെ അതിജീവിക്കാൻ പാകത്തിന് അങ്ങനെയൊന്നും ഇല്ലാത്ത രൂപത്തില് ഒരിടത്ത് ഇരിക്കാൻ പറ്റുന്ന അവസ്ഥയാണ് ആസനം എന്നു പറയുന്നത് ആസനസ്ഥൻ ആവുന്ന അവസ്ഥ അങ്ങനെ ആസനസ്ഥനായിരിക്കുമ്പോ നമ്മുടെ ഉള്ളിലൂടെ പല ചിന്തകളും കടന്നുപോകും. ആ ചിന്തകളിൽ നിന്ന് പിന്മാറുന്ന അവസ്ഥ ആ ചിന്തകളിൽ നിന്നും പിന്മാറണമെങ്കിൽ നമ്മൾ മുൻപേ പറഞ്ഞപോലെ ഇഷ്ടപ്പെട്ട ഒരു കാര്യത്തിലേക്ക് തിരിയണം.
ഇഷ്ടപ്പെട്ട കാര്യം എന്ന് പറഞ്ഞാൽ എന്താണ് എന്തുമാവാം വ്യക്തിപരമായിട്ട് നമുക്ക് എന്തുമാവാം ബോധപൂർവ്വമാണ് ചെയ്യുന്നതെങ്കിൽ നമ്മൾ എന്തിലേക്കാണ് പോകുന്നത് എന്നുള്ള ബോധം ബോധ്യം അറിവ് നമുക്കുണ്ടാവണം അങ്ങനെ ഒരു അറിവ് ഉണ്ടാവുന്ന സമയത്ത് നമ്മൾ പറഞ്ഞു അറിവിന്റെ അഞ്ചു തലങ്ങൾ പ്രേരം, ഭാവന, ധാരണ,….. ധാരണ ചെയ്യുന്ന അവസ്ഥ ഇങ്ങനെയൊക്കെയാണെന്ന് നമ്മൾ ധരിക്കുന്ന അവസ്ഥ അതിരുകളില്ലാതെ ജയത്തിൽ ആവുന്ന അവസ്ഥ ആ ധാരണ ഉണ്ടായിക്കഴിയുമ്പോൾ നമുക്ക് ഈ അതിര് എന്നുള്ളത് ഇല്ലാതെയാവും.
അതിരില്ലാതെ ആവുമോ അതിരില്ലാതെ ആവില്ല അതിരുണ്ടാവും അവിടെ അങ്ങനെ അതിലില്ലാതെ നമ്മളായി തീരുമ്പോൾ ഒരു പക്ഷേ ഒരു നിമിഷത്തേക്ക് അതിരില്ലാതെ നിൽക്കാം കുറച്ചുനേരത്തേക്ക് അതിരില്ലാതെ നിൽക്കാം പക്ഷേ ജീവിതത്തിന്റെ ചരികളിലൊക്കെ തന്നെ അതിരില്ലാതെ നമുക്ക് പോവാൻ ആവുന്ന സമയത്ത് നമുക്ക് പിന്നെ നമ്മളും പ്രകൃതിയും തമ്മിൽ വളരെ സുതാര്യമായ ഒരു അവസ്ഥയായിരിക്കും അല്ലേ… സൗഖ്യം എന്ന് പറയുന്നതിന്റെ മറ്റൊരു വഴിയുണ്ട് സ്വസ്തി എന്ന് പറയുന്നരവസ്ഥ, ഞാൻ ആഗ്രഹിക്കുന്നതും പ്രകൃതി കൽപ്പിക്കുന്നതും ഒന്നുതന്നെയാവുന്നൊരാവസ്ഥ അങ്ങനെ ഞാനും പ്രകൃതിയും തമ്മിൽ അതിരുകളില്ലാതെ ആയിരിക്കുന്ന സമയത്ത് എന്റെ ഈച്ചകൾ ഒക്കെ തന്നെ പ്രകൃതി വളരെ ഭംഗിയായി നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് എന്റെ ആനന്ദം എന്നുള്ളത് പ്രകൃതി നിരന്തരം തന്നുകൊണ്ടിരിക്കുന്ന സമയത്ത് ഞാനെന്തിന് കുറിച്ച് പേടിക്കണം ഞാൻ എന്തിനെക്കുറിച്ച് ആധി കൊള്ളണം ഒന്നും വേണ്ട അപ്പോ നമ്മളിൽ ഭൗതികമായോ ആത്മീയമായോ ദൈവികമായ ഒഴിഞ്ഞിരിക്കുന്ന അവസ്ഥയാണ്. സമ ആധി, ആധി ഭൗതികം ആധി ആത്മീയം, ആധി ദൈവീകം എന്നീ മൂന്ന് അവസ്ഥകൾ. ഇല്ലാതെ അവയെല്ലാം ക്രമീകരിച്ചു നിൽക്കുന്ന അവയെല്ലാം സമമാക്കി ഇല്ലാതാക്കി ഇല്ലാതാക്കളല്ല ന്യൂട്രൽ ആക്കി നിൽക്കുന്ന അവസ്ഥയെയാണ് സമാധി എന്ന് പറയുന്നത്.
എന്താണെങ്കിലും ധ്യാനം എന്നതിനെ ഇത്ര വലിയ സങ്കീർണതയുടെ ആവശ്യം ഒന്നുമില്ല ഞാൻ എന്നുള്ള ഞാൻ എന്നുള്ള ഭാവം ഞാനൊന്നു ഉള്ള തോന്നൽ ഞാനന്നുള്ള ഓർമ്മ എന്നിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയുന്ന ആ അവസ്ഥ എന്നിൽ ധ്യാനം സംഭവിക്കുന്നു അതിനുവേണ്ടത് നാം എല്ലാ കാര്യങ്ങളിലും സാക്ഷിയാവുക എന്നുള്ളതാണ് കുറച്ചു മുൻപേ നമ്മൾ ഈ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് നമ്മൾ കൗണ്ട് ചെയ്തു കൊണ്ടിരുന്ന സമയത്ത് നമുക്ക് ഒരു കാര്യം വഴങ്ങുന്നുണ്ടായിരുന്നില്ല അല്ലേ ചേട്ടന് അല്ലേ പറഞ്ഞത് കൗണ്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് വിറ്റ്നസ് ചെയ്യാൻ പറ്റില്ല അതുകഴിഞ്ഞ് അതിന്റെ ആയത്തിലേക്ക് വരുമ്പോൾ പതുക്കെ പതുക്കെ നമ്മൾ കാര്യത്തിലേക്ക് കടക്കും ഒടുവിൽ നമുക്ക് അത് ബോധ്യമാകും ഇതാണ് അവസ്ഥ എന്നുള്ളത് അല്ലേ?
ആ ബോധ്യത്തിൽ പിന്നെ നമ്മളാ ആയത്തെയാണ് ശ്രദ്ധിക്കുന്നത് നമ്മൾ അതിനെ വിറ്റ്നസ് ചെയ്യുകയാണ് നമ്മൾ അതിന് സാക്ഷിയാവുകയാണ് ചെയ്യുന്നത് അതിനെ സാക്ഷിയാവുന്ന സമയത്ത് നമ്മൾ പ്രകൃതിയുമായി ലയത്തിലായി നമ്മുടെ ബുദ്ധിക്ക് അവിടെ സ്ഥാനമില്ല നമ്മുടെ ശ്രമങ്ങൾക്ക് അവിടെ സ്ഥാനമില്ല നമുക്ക് പ്രകൃതിയുമായി ഒരു സുതാര്യതയിലായി ആ സുതാര്യതയാണ് നമുക്ക് വേണ്ടത് അതിനാണ് ധ്യാനം ഉണ്ടാവുന്നത് അപ്പോഴാണ് നമ്മൾ പ്രകൃതിയെ തിരിച്ചറിയുന്നത് പ്രകൃതിക്ക് വഴങ്ങുന്നത് പ്രകൃതിയോട് വിയോജിച്ച് നിൽക്കാതിരിക്കുന്നത്.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ നിങ്ങൾക്ക് അറിയാം അമ്മയ്ക്ക് കുഞ്ഞിനെ ഇഷ്ടമാണ് കുഞ്ഞ് അമ്മയെ ഇഷ്ടമാണ് ആശ്രയിക്കുന്നുണ്ട് കുഞ്ഞ് എന്ത് ആവശ്യപ്പെട്ടവരും ചെയ്തുകൊടുക്കും പക്ഷേ കുഞ്ഞ് വാശിപിടിച്ച് ഒക്കത്തിരുന്ന് കരഞ്ഞു കുതറിയാൽ പാവം അമ്മയ്ക്ക് എന്ത് ചെയ്യാൻ പറ്റും ആ അമ്മയ്ക്ക് മുന്നിൽ അമ്മയുടെ വാൽസല്യത്തിന്റെ മുന്നിൽ വഴങ്ങിക്കൊടുക്കാനുള്ള സമ്മതമാണ് അനുസരണയാണ് അതിനുള്ള ശേഷമാണ് അത് ചെയ്യുന്ന അവസ്ഥയാണ് ധ്യാനം Deep Ecology നമ്മോട് പറയുന്നത് എപ്പോഴും ധാനികളാവാനാണ് ധ്യാനിക്കാൻ പ്ലഗ്ഗിൽ സ്വിച്ച് ഇട്ടതുപോലെ പോയിരുന്നിട്ട് 5 മിനിറ്റ് ധ്യാനം 10 മിനിറ്റ് ധ്യാനം അല്ല സദാ ഗതി സദാ ധ്യാനിയാവുന്ന അവസ്ഥ
അങ്ങനെയാവുമ്പോൾ പ്രകൃതിയോടുമുഴുവൻ ചുറ്റുപാടിനോട് മുഴുവൻ ചുറ്റുമുള്ള മുഴുവൻ സംവിധാനത്തോടും നമുക്കുള്ളത് ചേർർച്ചയായിരിക്കും ലയമായിരിക്കും അഥവാ അല്പം വിച്ഛേദിതനായി നോക്കിയിരിക്കാനുള്ള ശേഷി നമുക്കുണ്ടെങ്കിൽ നമുക്കുണ്ടാവുന്നത് പ്രണയമായിരിക്കും 🙏
